യുണീക് വേൾഡിന്റെ ഗോൾഡ് ജ്വല്ലറി & ലൈഫ്‌സ്‌റ്റൈൽ ഹബ് ‘യു ഡബ്ലിയു മാൾ’ ബർദുബായിൽ പ്രവർത്തനമാരംഭിച്ചു

ദുബായ് ആസ്ഥാനമായ ബിസിനസ് ഗ്രൂപ് യുണീക് വേൾഡിന്റെ പുതിയ ഗോൾഡ് ജ്വല്ലറി & ലൈഫ്‌സ്‌റ്റൈൽ ഹബ് ‘യു.ഡബ്ലിയു മാൾ’ ബർദുബായിൽ പ്രവർത്തനമാരംഭിച്ചു. മലബാർ ഗോൾഡ്, ജോയ് ആലുക്കാസ്, തനിഷ്ഖ്, കല്യാൺ ജ്യൂവലേഴ്‌സ് തുടങ്ങിയ പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ വിശാലമായ ഷോറൂമുകൾ യു.ഡബ്ലിയു മാളിൽ പ്രവർത്തിക്കും.

യുണീക് വേൾഡ് ഗ്രൂപ് ചെയർമാൻ സുലൈമാൻ ടി.എം, മാനേജിങ് ഡയറക്ടർ മുഹമ്മദ് സുഹൈബ്, ഗ്രൂപ് ഡയറക്ടർമാരായ മുഹമ്മദ് ഷകീബ്, മുഹമ്മദ് ശിഹാബ്, മുഹമ്മദ് അലി ടി.എം, സി.ഇ.ഒ അബ്ദുൽ റസാഖ്തുടങ്ങിയവരുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ യു.ഡബ്ലിയു മാൾ ഉദ്ഘാടനം ചെയ്തു. വിവാഹങ്ങൾ, ഉത്സവങ്ങൾ പോലുള്ള ആഘോഷ വേളകളിൽ ലോക്കൽ-ഇന്റർനാഷണൽ ടൂറിസ്റ്റുകളടക്കമുള്ള ഉപയോക്താക്കൾക്കായി സ്വർണാഭരണങ്ങളുടെ വിഖ്യാത ബ്രാൻഡുകളുടെ വിപുലമായ ഷോറൂമുകളാണ് ഇവിടെയുള്ളത്.

‘സിറ്റി ഓഫ് ഗോൾഡ്’ എന്ന ദുബായിയുടെ സ്റ്റാറ്റസിനെ ഉയർത്തുന്നതും ആഭരണ വിപണിയിലെ വ്യാപാരം വർധിപ്പിക്കുന്നതുമായിരിക്കും ബർദുബായ് അൽ മൻഖൂൽ ഖലീഫ ബിൻ സായിദ് റോഡിൽ 100,000 ചതുരശ്ര അടിയിൽ നിർമിച്ച യു.ഡബ്ലിയു മാൾ. യഥേഷ്ടം സൗജന്യ പാർക്കിങ്ങുകളോടെ ഉപയോക്താക്കൾക്ക് ഏറ്റവും വിശാലവും സൗകര്യപ്രദവുമായ ഷോപ്പിംഗ് ആണ് ഇവിടെ നിന്നും ലഭിക്കുക. ഉപയോക്താക്കളുടെ ഇഷ്ടാനുസരണം കമനീയ ഡിസൈനുകളിലുള്ള മികച്ച ആഭരണങ്ങൾ ഇവിടെ നിന്നും തെരഞ്ഞെടുക്കാം.

ലോക്കൽ-ഇന്റർനാഷണൽ ഷോപ്പർമാർക്കായി ഇത്തരമൊരു പുത്തൻ ഗോൾഡ് ജ്വല്ലറി ഹബ് തുറക്കാനായതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് യുണീക് വേൾഡ് ഗ്രൂപ് ചെയർമാൻ സുലൈമാൻ ടി.എം പറഞ്ഞു. ദുബായിയുടെ ജ്വല്ലറി വിപണിക്ക് ശ്രദ്ധേയ വളർച്ച നേടിക്കൊടുക്കുന്ന പുതിയ ഗോൾഡ് ഹബ് ‘സിറ്റി ഓഫ് ഗോൾഡ്’ എന്ന ദുബായിയുടെ സ്റ്റാറ്റസിനു സുപ്രധാന മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ദുബായിയുടെ ആഭരണ വ്യാപാരത്തെ ഊർജസ്വലമാക്കുന്നതാകും യു.ഡബ്ലിയു മാളെന്ന് യുണീക് വേൾഡ് ഗ്രൂപ് എം.ഡി മുഹമ്മദ് സുഹൈബ് അഭിപ്രായപ്പെട്ടു. ലോകമുടനീളമുള്ള ഷോപ്പർമാരെ ആകർഷിക്കാൻ മാർക്കറ്റിംഗ്-പ്രമോഷണൽ കാംപയിനുകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വൈവിധ്യമാർന്ന ലോക്കൽ-ഇന്റർനാഷണൽ ജ്വല്ലറി-ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡുകളുടെ വിശാലമായ ഷോറൂമുകളിൽ നിന്നുള്ള മികച്ച ഷോപ്പിംഗ്, മതിയായ സൗജന്യ പാർക്കിംഗ്, തന്ത്രപ്രധാന ലൊക്കേഷൻ തുടങ്ങിയവയെല്ലാം യു.ഡബ്ലിയു മാളിനെ വേറിട്ട് നിർത്തുന്നുവെന്നും, രാജ്യാന്തര ടൂറിസ്റ്റുകളടക്കമുള്ള ഉപയോക്താക്കളെ ഇവിടേക്ക് ആകർഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...