2026 മെയ് 1 വരെ യുഎഇയിൽ ഓൺലൈൻ പഠനം നീട്ടിയതായുള്ള വാർത്തകൾ വ്യാജമാണെന്നും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ പ്രഖ്യാപിക്കൂ എന്നും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ യുഎഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾക്കും ഏപ്രിൽ 17 വരെ ഓൺലൈൻ പഠനം നിലവിലുണ്ട്. അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ഓൺലൈൻ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
യുഎസ്-ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രാലയം ഓൺലൈൻ പഠനം നിർദ്ദേശിച്ചിരുന്നു. നിലയിൽ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും പുതിയ അറിയിപ്പുകൾ ഔദ്യോഗികമായി തന്നെ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

