കർണാടകയിലേക്ക് നിക്ഷേപം ആകർഷിക്കാൻ ഉച്ചകോടി, യുഎഇയിൽ നിന്ന് മികച്ച പ്രതികരണം

ബംഗളൂരുവിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിലേക്ക്​ നിക്ഷേപകരെ ആകർഷിക്കുന്നതിനായി കർണ്ണാട സർക്കാർ സംഘം യുഎഇയിൽ എത്തി. ഫെബ്രുവരി രണ്ടാംവാരം ബംഗളൂരുവിൽ ആണ് നിക്ഷേപ ഉച്ചകോടി നടക്കുക. ഇതിനു മുന്നോടിയായി യുഎഇയിൽ നടത്തിയ എൻആർഐ ഇൻവെസ്റ്റ്​ സമ്മിറ്റ്​ ആൻഡ്​ ബയേഴ്​സ്​ മീറ്റിന്​​ മികച്ച പ്രതികരണം ലഭിച്ചതായി കർണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയും മുൻ മന്ത്രിയും നിയമനിർമാണ കൗൺസിൽ അംഗവുമായ നസീർ അഹമ്മദ്​ ദുബായിൽ പറഞ്ഞു.

സാങ്കേതിക വിദ്യ, ബയോടെക്, എയർസ്പേസ്, നിർമാണം തുടങ്ങി വ്യത്യസ്ത മേഖലകളിൽ വലിയവളർച്ചയ്ക്കായി കര്‍ണാടക സംസ്ഥാനം നിക്ഷേപകരെ സ്വാഗതം ചെയ്യുന്നു എന്നും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം യുഎഇയിൽ റോഡ് ഷോകൾ നടത്തിയിരുന്നുവെന്നും നസീർ അഹമ്മദ് ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബംഗളൂരുവിൽ രണ്ടാം വിമാനത്താവളവും പാശ്ചാത്യ തീരത്ത് രണ്ട് തുറമുഖങ്ങൾക്കുമായുള്ള പദ്ധതികൾ, സാറ്റലൈറ്റ് നഗരങ്ങൾ ഉൾപ്പെടെ വൻ വികസനപദ്ധതികളാണ് അവതരിപ്പിക്കുന്നതെന്ന് നസീർ അഹമ്മദ് കൂട്ടിച്ചേർത്തു. കര്‍ണാടകയിലെ രണ്ടാം വിമാനത്താവളത്തിന്റെ സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്നും കുനിഗല്‍, രാമനഗര, ബിഡദി, ഹരോഹള്ളി തുടങ്ങിയ സ്ഥലങ്ങൾ ഇപ്പോൾ പരിഗണനയിലാണ് എന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികൾക്കയായി 5 കോടി രൂപയുടെ നൂതന നിക്ഷേപ അവസരങ്ങൾ ആണ് പ്രഖ്യാപിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ വികസനം നടക്കുന്ന സംസ്ഥാനമാണ് ​കർണാടകയെന്ന് ധനകാര്യ സെക്രട്ടറി ഡോ. പി.സി. ജാഫർ പറഞ്ഞു. കർണാടക സർക്കാറിന്‍റെ വാണിജ്യ വ്യവസായ ഡിപാർട്ട്​മെന്‍റ്​ സെക്രട്ടറി രമൺദീപ്​ ചൗധരി, ന്യൂസ് ട്രെയിൽ ഡയറക്ടർ സിദ്ദിഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...