സ്പേസ് വാകിനൊരുങ്ങി യുഎഇയുടെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ സുൽത്താൻ അൽ നെയാദി

അ​റ​ബ്​ ലോ​ക​ത്തെ ആ​ദ്യ ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ആയ സു​ൽ​ത്താ​ൻ അ​ൽ നെയാദി ഇന്ന് ച​രി​ത്ര ന​ട​ത്ത​ത്തി​നി​റ​ങ്ങു​ന്നു. ഇന്നു വൈകിട്ട് 5.15നാണ് സഹസഞ്ചാരി സ്റ്റീവ് ബോവനുമായി അൽ നെയാദി ബഹിരാകാശത്ത് നടക്കാനിറങ്ങുക.​ ​ബ​ഹി​രാ​കാ​ശ​​ത്ത് കാ​ലെ​ടു​ത്തു​വെ​ക്കു​ന്ന​തോ​ടെ ബ​ഹി​രാ​കാ​ശ​ത്ത്​​ ന​ട​ക്കാ​നി​റ​ങ്ങു​ന്ന ആ​ദ്യ അ​റ​ബ്​ സ​ഞ്ചാ​രി​യെ​ന്ന ബഹുമതി​ യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ നെ​യാ​ദി​​ സ്വ​ന്ത​മാ​ക്കും

അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്​ പു​റ​ത്തി​റ​ങ്ങി ആ​റ​ര മ​ണി​ക്കൂ​ർ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ദ്ദേ​ഹം ചെ​ല​വ​ഴി​ക്കും. നേരത്തെ 7 തവണ സ്പേസ് വാക് നടത്തിയ സ്റ്റീഫൻ ബോവൻ ആണ് നെയാദിക്ക് കൂട്ടിനുള്ളത്. ബഹിരാകാശത്തെ കഠിന അന്തരീക്ഷത്തിൽ നിന്നും വികിരണങ്ങളിൽ നിന്നും സഞ്ചാരികളെ രക്ഷിക്കുന്ന ഇവിഎ സ്യൂട്ട് ധരിച്ചാണ് നെയാദി ഇറങ്ങുക. സാധാരണയായി അറ്റകുറ്റപ്പണികൾക്കോ ​​പുതിയ ഉപകരണങ്ങൾ പരീക്ഷിക്കുന്നതിനോ അല്ലെങ്കിൽ കടന്നുപോകുന്ന ഉപഗ്രഹങ്ങൾ നന്നാക്കുന്നതിനോ ആണ് രാജ്യാന്തര നിലയത്തിൽനിന്ന് സഞ്ചാരികൾ പുറത്തിറങ്ങാറുള്ളത്.

ഇതിനായി 2018 മുതൽ നാസയിൽ നെയാദി കഠിന പരിശീലനം നടത്തിയിരുന്നു. ഇതോടെ ബഹിരാകാശ നിലയത്തിൽ പങ്കാളിത്തമില്ലാത്ത ഒരു രാജ്യത്തെ പ്രതിനിധി സ്പേസ് വാക്ക് നടത്തുന്നു എന്ന റെക്കോഡും അൽഐനിൽനിന്നുള്ള 41കാരനെ തേടിയെത്തും. യു.എസ്, റഷ്യ, യൂറോപ്പ്, കാന‍ഡ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾ മാത്രമാണ് നേരത്തെ ബഹിരാകാശ നടത്തത്തിനു തിരഞ്ഞെടുത്തിരുന്നത്. 1998ൽ ​ബ​ഹി​രാ​കാ​ശ നി​ല​യം സ്​​ഥാ​പി​ച്ച ശേ​ഷം ഇ​തു​വ​രെ 259 ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ മാ​ത്ര​മാ​ണ് ബ​ഹി​രാ​കാ​ശ​ത്ത്​ ഒ​ഴു​കി​ന​ട​ന്നി​ട്ടു​ള്ള​ത്. 700ൽ ​താ​ഴെ ബ​ഹി​രാ​കാ​ശ ന​ട​ത്ത​ങ്ങ​ളാ​ണ്​ ആ​കെ ന​ട​ന്നി​ട്ടു​ള്ള​ത്. നാ​സ​യാ​ണ്​ അ​ൽ നി​യാ​ദി​യെ ദൗ​ത്യ​ത്തി​ന്​ തി​ര​ഞ്ഞെ​ടു​ത്ത​ത്. വൈ​കീ​ട്ട് 4.30 മു​ത​ൽ http://mbrsc.ae/live വ​ഴി ത​ത്സ​മ​യ സം​പ്രേ​ഷ​ണ​മു​ണ്ടാ​കും.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...