ഷാർജ എക്സലൻസ് പുരസ്കാരം ഡോ. സണ്ണി കുര്യന്

ഷാർജ എക്സലൻസ് പുരസ്കാരം മലയാളിയായ ഡോ. സണ്ണി കുര്യന്. ആരോഗ്യരംഗത്തെ സംരംഭക മികവിനാണ് കോട്ടയം കുറുവിലങ്ങാട് സ്വദേശി ഡോ. സണ്ണി കുര്യന് ഷാർജ ഉപഭരണാധികാരി മികവിന്റെ പുരസ്കാരം നൽകി ആദരിച്ചത്. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സാലിം ആൽഖാസിമിയാണ് പുരസ്കാരം സമ്മാനിച്ചത്. ഈവർഷം എക്സലൻസ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട 17 പേരിലെ ഏക ഇന്ത്യക്കാരൻ ഡോ. സണ്ണി കുര്യനാണ്.

തനിക്ക് ലഭിച്ച അംഗീകാരം മുഴുവൻ ഇന്ത്യക്കാർക്കും മലയാളികൾക്കുമുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് രണ്ടുതവണ ഇദ്ദേഹത്തിന്റെ സ്ഥാപനമായ സണ്ണീസ് ക്ലിനിക്കിനെ തേടി ഷാർജ ചേംബർ ഓഫ് കോമേഴ്സ് നൽകുന്ന എക്സലൻസ് അവാർഡ് എത്തിയിരുന്നു. ഇത്തവണ വ്യക്തിപരമായാണ് ആദരം. 36 വർഷമായി ഷാർജയിൽ സേവനമനുഷ്ഠിക്കുകയാണ് ഡോ. സണ്ണി കുര്യൻ. 2015 ൽ അദ്ദേഹം ഡോ. സണ്ണീസ് ക്ലിനിക്ക് വേണ്ടെന്നുവച്ചു.

പിന്നീട് സണ്ണി വെൽനെസ് എന്ന പേരിൽ ആധുനിക വൈദ്യശാസ്ത്രവും ആയുർവേദമുൾപ്പെടെ പാരമ്പര്യചികിൽസാരീതികളും ചേർത്ത് ശുശ്രൂഷ നൽകുന്ന സ്ഥാപനം ആരംഭിച്ചു. ശിശുരോഗ വിദ്ഗധനിൽ നിന്ന് ഷാർജ ഹെൽത്ത് കെയർ സിറ്റി കേന്ദ്രീകരിച്ച് വൃദ്ധജനങ്ങളെ പരിചരിക്കുന്ന ജീറിയാട്രിക്സ് മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. കോവിഡിനെത്തുടർന്നുണ്ടായ സവിശേഷമായ സാമൂഹ്യ ആരോഗ്യ സാഹചര്യങ്ങളിൽ മധ്യവയസ്‌കരും പ്രായമുള്ളവരും അവലംബിക്കേണ്ട ആരോഗ്യ ജീവിത ശൈലിക്ക് അനുസൃതമായുള്ള ‘വെൽനെസ്’ ചികിത്സാ രീതിയാണ് ഡോ. സണ്ണി കുര്യൻ ഷാർജയിൽ വ്യാപകമാക്കാൻ ശ്രമിച്ചത്. ഡോ. സണ്ണിസ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ ഇത്തരം ചികിത്സാ കേന്ദ്രങ്ങൾ ഷാർജയിൽ വ്യാപകമായി തുടങ്ങി. ഇതിന്‍റെ വിജയമാണ് അദ്ദേഹത്തെ എക്സലൻസ് പുരസ്‌കാര നേട്ടത്തിൽ എത്തിച്ചത്.

ഷാർജക്ക് പുറമെ മറ്റ് എമിറേറ്റുകളിലും ചികിൽസാകേന്ദ്രങ്ങളും ഫാർമസികളും സണ്ണി ഗ്രൂപ്പിന് കീഴിലുണ്ട്. ഡോ. മീര ഗോപി കുര്യനാണു ഭാര്യ . മക്കൾ: ഡോ. ശ്വേത കുര്യൻ, ശിഖ കുര്യൻ. മുൻ ധനമന്ത്രി കെ.എം. മാണിയുടെ കൊച്ചുമകൻ പോൾ മരുമകനാണ്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...