ഷാർജ കുട്ടികളുടെ വായനോത്സവം നാളെ അവസാനിക്കും

വായനയുടെയും അറിവിന്റെയും ലോകം കുട്ടികൾക്കയായി തുറന്ന വായനോത്സവത്തിന് നാളെ സമാപനമാകും. ഷാർജ എക്സ്പോ സെന്ററിൽ ഈ മാസം മൂന്നിനാണ് കുട്ടികളുടെ വായനോത്സവം തുടങ്ങിയത്. 14-ാമത് പതിപ്പ് യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ആണ് ഉദ്ഘാടനം ചെയ്തത്. ‘ട്രെയ്ൻ യുവർ ബ്രെയിൻ’ എന്ന ആശയത്തിൽ ഇക്കുറി 12 ദിവസമാണ് വായനോത്സവം അരങ്ങേറിയത്. വൈവിധ്യമാർന്ന പരിപാടികളാണ് കുട്ടികൾക്കായി ഷാർജ എക്സ്പോ സെന്ററിൽ ഒരുക്കിയിരുന്നത്.

വായനോത്സവത്തിൽ ഇന്ത്യയുൾപ്പടെ 66 രാജ്യങ്ങളിൽ നിന്നുള്ള 512 അതിഥികൾ പങ്കെടുത്തു. എഴുത്തുകാരി സുധാ മൂർത്തി ഉൾപ്പെടയുള്ളവർ കുട്ടികളുമായി സംവദിച്ചു. ബാലസാഹിത്യ രംഗത്ത് അവരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ വായനോത്സവത്തിൽ പ്രദർശിപ്പിച്ചു. 16 രാജ്യങ്ങളിൽ നിന്നുള്ള 16 അതിഥികൾ നയിക്കുന്ന 136 നാടകങ്ങൾ, റോമിങ് ഷോകൾ, അക്രോബാറ്റ്, സംഗീത പരിപാടികൾ എന്നിവയും വായനോത്സവത്തിൽ മാറ്റുകൂട്ടി.

കുട്ടികളുടെ ഷോ മസാക്ക കിഡ്‌സ് ആഫ്രിക്കാനയും ഏറ്റവും ശ്രദ്ധേയമായ പരിപാടികളിൽ ഉൾപ്പെടുന്നു . നാല് രാജ്യങ്ങളിൽ നിന്നുള്ള 15 പ്രതിഭകൾ നയിക്കുന്ന ശിൽപശാലകൾ, പാനൽ ചർച്ചകൾ, റോമിങ് ഷോകൾ എന്നിവയുൾപ്പടെ 323ലേറെ പരിപാടികലും അരങ്ങേറി. ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ പന്ത്രണ്ട് ഷെഫുകൾ അവതരിപ്പിക്കുന്ന 33 ലേറെ പാചകപരിപാടികളുമായി ജനപ്രിയ കുക്കറി കോർണറും സജ്‌ജമാണ്‌.

93 അറബ് പ്രസാധകരും 48 വിദേശ പ്രസാധകരും ഉൾപ്പടെ 141 പ്രസാധകർക്കാണ് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിൽ ആതിഥ്യമരുളുന്നത്. 77 പ്രസാധകരുമായി യുഎഇ ആണ് ഒന്നാം സ്ഥാനത്ത്. 12 പ്രസാധകരുമായി ലെബനൻ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യ, യുകെ, സിറിയ, ജോർദാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തവുമുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...