ദുബായിലെ പാർക്കിങ് നിരക്ക് അടുത്തമാസം നാലുമുതൽ വർദ്ധിക്കും

ദുബായിലെ പാർക്കിങ് നിരക്കുവർധന അടുത്തമാസം നാലുമുതൽ പ്രാബല്യത്തിലാകും. പാർക്കിങ് ഫീസ് രണ്ടുതരത്തിലായിരിക്കും ഏപ്രിൽ നാലു മുതൽ ഈടാക്കുക. രാവിലെ എട്ടു മുതൽ 10 മണിവരെയും വൈകീട്ട് നാലു മുതൽ എട്ടു മണിവരെയും ഉയർന്ന പാർക്കിങ് ഫീസ് നൽകണം. ജുമൈര ലേക്ക്സ് ടവേഴ്സിലെ ഇ. ഐ. ജെ, കെ, എൽ സോണുകൾ, നോളേജ് വില്ലേജ്, ദുബായ് മീഡിയാ സിറ്റി, ഇന്റർനെറ്റ് സിറ്റി എന്നിവിടങ്ങളിലെ എഫ് സോൺ, ബുർജ് ഖലീഫ, മറാസി ബേ, ദുബായ് ഹെൽത്ത് കെയർ സിറ്റി, ദുബായ് ഹിൽസ് എന്നിവിടങ്ങളിലെ ജി സോൺ, ദുബായ് സിലിക്കൺ ഒയാസിസിലെ എച്ച് സോൺ, വേൾഡ് ട്രേഡ് സെന്ററിലെ എക്സ് സോൺ എന്നീ സൂപ്പർ പ്രീമിയം സോണുകളിൽ പ്രത്യേക ഇവെന്റുകൾ നടക്കുമ്പോൾ 25 ദിർഹമായിരിക്കും മണിക്കൂറിൽ ഈടാക്കുക.

പുതിയ പാർക്കിങ് നിരക്ക് ഏർപ്പെടുത്താനുള്ള തീരുമാനം സംബന്ധിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽനിന്ന് കത്ത് ലഭിച്ചതായി ദുബായിലെ പ്രധാന പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ വെള്ളിയാഴ്ച ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

ദിവസം മുഴുവൻ സോൺ ബി, ഡി എന്നിവയിൽ പാർക്ക് ചെയ്യാനുള്ള താരിഫും പുതുക്കി. സോൺ ബിയിൽ 40 ദിർഹവും ഡിയിൽ 30 ദിർഹവുമാണ് ദിവസം മുഴുവൻ പാർക്കിങ്ങിന് ഈടാക്കുന്ന നിരക്ക്. നേരത്തേ ഡിയിൽ ഒരു ദിവസം വാഹനം പാർക്ക് ചെയ്യാൻ 10 ദിർഹം മതിയായിരുന്നു. നിരക്ക് മാറ്റത്തോടൊപ്പം പാർക്കിങ് കോഡുകൾ മാറ്റുന്ന പ്രവർത്തനവും പുരോഗമിക്കുകയാണ്. നിലവിലെ കോഡിനൊപ്പം പ്രീമിയം എന്നതിനെ സൂചിപ്പിക്കുന്ന ‘പി’ എന്നുകൂടി ചേർക്കുന്നുണ്ട്. സോണുകളുടെ കൂടെ പി എന്ന് ചേർക്കുന്ന സ്ഥലത്ത് അടുത്തമാസം മുതൽ രണ്ടുതരം പാർക്കിങ് ഫീസ് ആയിരിക്കും ഈടാക്കുക.

ദുബായിൽ 14 മണിക്കൂറാണ് പാർക്കിങ് ഫീസ് നൽകേണ്ടത്. ഇതിൽ ആറ് മണിക്കൂർ (രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് നാല് മുതൽ രാത്രി എട്ട് വരെയും) ഉയർന്ന ഫീസും എട്ട് മണിക്കൂർ (രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയും രാത്രി എട്ട് മുതൽ രാത്രി 10 വരെയും) സാധാരണ ഫീസും നൽകണം. ഉയർന്ന നിരക്ക് മണിക്കൂറിന് ആറു ദിർഹമാണ്. മറ്റുസമയങ്ങളിൽ സോണിന് അനുസരിച്ച് നിലവിലുള്ള നിരക്കും ഈടാക്കും. മണിക്കൂറിന് രണ്ടു ദിർഹം, രണ്ടു മണിക്കൂറിന് അഞ്ച്, മൂന്നു മണിക്കൂറിന് എട്ട്, നാലു മണിക്കൂറിന് 11 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. നാലു മണിക്കൂർ ഒരുമിച്ച് പാർക്ക് ചെയ്യുമ്പോൾ 24 ദിർഹം നൽകണം.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...