മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് വിതരണവും ബിസിനസ്സ് കോൺക്ലേവും ഡിസംബറിൽ

മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് പുരസ്കാര വിതരണം ഡിസംബർ 20, 21, 22 തീയ്യതികളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ദുബായ് ഐ എച്ച് എസ് റാഷിദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് നൈറ്റിലും ദെയ്‌റ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ചിരിക്കുന്ന ബിസിനസ് കോൺക്ലേവിലും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സിനിമാ, സാഹിത്യ, സാംസ്കാരിക, വ്യവസായ മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

രാജ്യാന്തര തലത്തിൽ മികവു പുലർത്തുന്ന സമസ്ത മേഖലയിൽ നിന്നുള്ള വ്യക്തിത്വങ്ങൾക്കാണ് എട്ടാമത് എഡീഷനിൽ പുരസ്കാരം നൽകുന്നത്. സിനിമ, സംഗീതം, സാമൂഹ്യ സേവനം, മീഡിയ(ഇന്ത്യ, യുഎഇ), ബിസിനസ്‌, സ്പെഷ്യലി എബിൾഡ് വിഭാഗങ്ങളിലായാണ് എക്സലന്‍സ് അവാർഡ് നല്‍കുന്നത്.

ഡിസംബർ 20 നും 21 നും ക്രൗൺ പ്ലാസ അൽ തുരയ ബാൾ റൂമിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിൽ യു എ ഇ യിലും പുറത്തുമുള്ള പ്രമുഖ വ്യവസായ പ്രമുഖർ പങ്കെടുക്കും. ഡിസംബർ 22 ന് ഐ എച്ച് എസ് റാഷിദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് നൈറ്റിൽ സമസ്ത മേഖലയിൽ നിന്നുളള പ്രതിഭകൾക്ക് എക്സലൻസ് പുരസ്കാരം നൽകും. 2023 ൽ മികവുറ്റ പ്രകടനം നടത്തിയ സംരംഭകരെ ആദരിക്കും.

സാമൂഹിക നീതി-ശാക്തീകരണ വകുപ്പു മന്ത്രി രാംദാസ് അത് വാലെ, പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ രങ്കസ്വാമി, സംസ്ഥാന സഹകരണ തുറുമുഖ ദേവസ്വം മന്ത്രി വി. എൻ വാസവൻ , കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ, തെലങ്കാന വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി ഡോ. ദൻസാരി അനസൂയ സീതക്ക, കേരള മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം എൽ എ, ദുബായ്, ഷാർജ, അജ്മാൻ പോലീസ് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുമെന്ന് മാസ്റ്റർ വിഷൻ ഇന്റർനാഷണൽ സി ഇ ഒ മുഹമ്മദ് റഫീഖ് അറിയിച്ചു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...