കുന്നംകുളം പെരുന്നാള്‍ ദുബായിൽ ഫെബ്രുവരി ഒന്നിന്

ദുബായ്: പഴഞ്ഞിക്കാരന്‍ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന കുന്നംകുളം പെരുന്നാള്‍ രണ്ടാം പതിപ്പ് അടുത്തമാസം ഒന്നിന് നടക്കും. ഖിസൈസ് അമിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പെരുന്നാളാഘോഷം നടന്‍ ആസിഫ് അലി ഉദ്ഘാടനം ചെയ്യും. പെരുന്നാളാഘോഷത്തില്‍ വിനീത് ശ്രീനിവാന്‍, സ്റ്റീഫന്‍ ദേവസി, ഐ.എം വിജയന്‍, ബി.കെ ഹരിനാരായണന്‍ തുടങ്ങിയവരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സാമൂഹിക കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിശിഷ്ടാതിഥികളായെത്തുന്ന പെരുന്നാൾ ഉച്ചക്ക് 12 മണിയോടെ കൊടികയറും. മേളങ്ങളുടെ അകമ്പടിയോടെ ഗജസംഗമം, പെരുന്നാള്‍ തലേക്കെട്ട് വെക്കല്‍, മോഹനന്‍ വാരിയരുടെ നേതൃത്വത്തില്‍ 51 കലാകാരന്‍മാരുടെ ചെണ്ട മേളം, ശിങ്കാരിമേളം, കൊട്ടിക്കയറ്റം ഇതിനുപുറമെ വൈകുന്നേരം വിനീത് ശ്രീനിവാസന്‍ ഷോ, സ്റ്റീഫന്‍ ദേവസ്സി ഷോ, സ്റ്റീഫന്‍ ദേവസ്സി സ്ഫടികം ഫ്യൂഷന്‍, സ്ഫടികം രാഗദീപം ഫ്യൂഷന്‍, രാഗദീപം ബാന്‍ഡ്‌സെറ്റ് എന്നിവയും രാത്രി പത്തര മുതല്‍ ജെന്‍സി ഡിജെയുമുണ്ടാകും.

വാര്‍ത്താസമ്മേളനത്തില്‍ കുന്നംകുളം പെരുന്നാള്‍ പ്രസിഡന്‍റ് ഷാജു സൈമണ്‍, കണ്‍വീനര്‍മാരായ സരിന്‍ ചീരന്‍, റോഷന്‍ സത്യന്‍, പബ്ലിക് റിലേഷന്‍ കോര്‍ഡിനേറ്റര്‍ ബ്യൂട്ടി പ്രസാദ്, ഹൈ സ്റ്റേജ് ഇവന്റ്‌സ് ഡയറക്ടര്‍ സോനു ഷാജു, സ്‌പോണ്‍സര്‍ഷിപ് കോര്‍ഡിനേറ്റര്‍ സിലിന്‍ സൈമണ്‍, മീഡിയ കോര്‍ഡിനേറ്റര്‍ ജിജോ രാജ് എന്നിവര്‍ പങ്കെടുത്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...