ഓർമ ‘കേരളോത്സവം 2025’ ഡിസംബർ 1, 2 തീയതികളിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

യുഎഇയുടെ അൻപത്തിനാലാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ‘ഓർമ’യുടെ നേതൃത്വത്തിൽ നടക്കുന്ന ‘കേരളോത്സവം 2025’ ഡിസംബർ 1, 2 തീയതികളിൽ ദുബായ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 4 മണി മുതൽ ആണ് പരിപാടികൾ തുടങ്ങുക എന്ന് സംഘാടകർ അറിയിച്ചു. ഡിസംബർ ഒന്നിന് 6.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, ബിസിനസ്‌ രംഗത്തെ പ്രമുഖർ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രതിനിധികൾ എന്നിവർ കൂടാതെ ദുബായിലെ സർക്കാർ പ്രതിനിധികളും പങ്കെടുക്കും.

കേരള കലാപൈതൃകവും സാംസ്കാരികതയും വിളിച്ചറിയിക്കുന്ന ഗ്രാമോത്സവത്തെ പ്രവാസ മണ്ണിലാവിഷ്കരിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി ഓർമ വാദ്യസംഘം അവതരിപ്പിക്കുന്ന അതിഗംഭീര മേളവും 500 ഓളം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിരയും യുവ ഗായകർ അണിനിരക്കുന്ന മസാല കോഫി ബാൻഡ് ന്റെ സംഗീത പരിപാടി ആദ്യ ദിവസവും വിധു പ്രതാപും രമ്യ നമ്പീശനും പങ്കെടുക്കുന്ന സംഗീത നിശ ,രാജേഷ് ചേർത്തല യുടെ വാദ്യ മേള ഫ്യൂഷൻ എന്നിവ രണ്ടാം ദിവസവും ഒരുക്കും.

നൂറോളം വർണ്ണക്കുടകൾ ഉൾപ്പെടുത്തിയുള്ള കുടമാറ്റവും ആനയും ആനച്ചമയവും ഇത്തവണ ശ്രദ്ധേയമാവും. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ പൂക്കാവടികൾ, തെയ്യം, കാവടിയാട്ടം, നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങൾ വർണ്ണവിസമയമൊരുക്കും. തെരുവുനാടകങ്ങൾ, തിരുവാതിര, ഒപ്പന, മാർഗംകളി, കോൽക്കളി, പൂരക്കളി, സംഗീത ശില്പം, സൈക്കിൾ യജ്ഞം തുടങ്ങിയ നിരവധി നാടൻ കലാരൂപങ്ങളും കേരളത്തിന്റെ തനത് നാടൻ രുചി വിഭവങ്ങളുമായി വിവിധ ഭക്ഷണ ശാലകൾ, തട്ടുകടകൾ തുടങ്ങിയ മലയാളത്തിന്റെ തനിമയെയും സംസ്കൃതിയെയും ഇഴ ചേർത്ത് ഒരുക്കുന്ന കേരളോത്സവം പ്രവാസത്തിലെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി ഒരു വ്യത്യസ്ത അനുഭവമാക്കി മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം. ഉത്സവ നഗരിയിലെ സാഹിത്യ സദസ്സിനോട് അനുബന്ധിച്ച് എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സംവാദങ്ങൾ, പുസ്തകശാല, കവിയരങ്ങ്, പ്രശ്നോത്തരികൾ യുഎഇ യിലെ പ്രശസ്ത ചിത്രകാരന്മാരുടെ തൽസമയ പെയിന്റിങ്ങും കേരളത്തിന്റെ ചരിത്രവും പോരാട്ടത്തിന്റെ നാൾവഴികളും ഉൾക്കൊള്ളുന്ന ചരിത്ര പുരാവസ്തു പ്രദർശനങ്ങളും സദസ്യർക്കും പുതുതലമുറക്കും പുത്തൻ അനുഭവങ്ങൾ പകർന്നു നൽകും. ദുബായിലെ മലയാളം മിഷനിലൂടെ അക്ഷരം പഠിക്കുന്ന കുട്ടികൾക്ക് അവരുടെ സർഗ്ഗവാസങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരവും, പുതുതായി മലയാളം മിഷനിൽ ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുള്ള രജിസ്ട്രേഷൻ സൗകര്യവും, പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയാനും പങ്കാളികളാകാനുമായി നോർക്ക, പ്രവാസി ക്ഷേമനിധി, നോർക്ക കെയർ ഇൻഷുറൻസ്‌ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഉത്സവപ്പറമ്പിൽ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. കെ എസ് എഫ് ഇ സ്റ്റാളും ഉണ്ടായിരിക്കും.

കേരളോത്സവത്തിന് പ്രവേശനം തീർത്തും സൗജന്യമായിരിക്കും എന്നും സംഘാടകർ ഇന്ന് ദുബായിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓർമ പ്രസിഡന്റ് ഡോ.നൗഫൽ പട്ടാമ്പി, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് മെമ്പർ എൻ കെ കുഞ്ഞഹമ്മദ്, കേരളോത്സവം ജനറൽ കൺവീനർ അനീഷ് മണ്ണാർക്കാട്, കേരളോത്സവം വൈസ് പ്രസിഡന്റ് ഓർമ & ജോയിന്റ് കൺവീനർ ജിജിത അനിൽകുമാർ, കേരളോത്സവം വൈസ് ചെയർമാൻ റിയാസ് സി കെ, സെക്രട്ടറി ഓർമ & കൺവീനർ അഡ്വെർടൈസ്‌മെൻറ് അംബുജാക്ഷൻ, ഒ ഗോൾഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ ഡോ. ഫഹ്‌മി ഇസ്‌ക്കന്ദർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...