ഹോപ്പ് അഭ്യുദയകാംക്ഷികളുടെ സംഗമം നടത്തി

ദുബൈ: ക്യാൻസർ ബാധിതരായ കുട്ടികളെയും അവരുടെ കുടുംബങ്ങളേയും പിന്തുണക്കുന്നതിനുവേണ്ടി വേറിട്ട സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ അഭ്യുദയകാംക്ഷികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഗമം നടത്തി. അന്താരാഷ്ട്ര ബാല്യകാലഅർബുദ ദിനാചരണങ്ങളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. ടുഗതർ വിത്ത് ഹോപ്പ് എന്ന പേരിൽ ദുബൈ അൽ സാഹിയ ഹാളിൽ നടന്ന പരിപാടിയിൽ 200ലധികം പേർ സംബന്ധിച്ചു. ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ ചെയർമാൻ ഹാരിസ് കാട്ടകത്ത്, കുട്ടികളുടെ കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ. സൈനുൽ ആബിദീൻ, മുഹമ്മദ് ഷാഫി, റിയാസ് കിൽട്ടൻ, അഡ്വ. അജ്മൽ, അഡ്വ.ഹാഷിം അബൂബക്കർ, ഫാമീബ്, ജെഫു, സത്താർ മാമ്പ്ര തുടങ്ങിയവർ സംസാരിച്ചു.

ക്യാൻസറിനെ അതിജീവിച്ച് കലാരംഗത്ത് തിളങ്ങി നിൽക്കുന്ന ഗായിക അവനി തന്റെ ജീവിതാനുഭവങ്ങൾ ചടങ്ങിൽ പങ്കുവെച്ചു. അർഹരായ നിരവധി കുടുംബങ്ങളിലെ കാന്‍സര്‍ ബാധിതരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് ശ്രദ്ധേയരായവരാണ് ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍. ഇതിനകം 3500ലധികം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഹോപിന്റെ സേവനം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കുട്ടികളിലെ കാന്‍സറിനെ അതിജീവിക്കാനുളള ഏറ്റവും മികച്ച സാധ്യതകള്‍ സൃഷ്ടിക്കുക എന്നതാണ് ‘ഹോപ്പ് സേവനമേഖലയില്‍ ലക്ഷ്യംവയ്ക്കുന്നത്. മികച്ചതും ഫലപ്രദവുമായ ചികിത്സ ഉറപ്പുവരുത്തുക, സുരക്ഷിതവും അണുബാധ വിമുക്തവുമായ താമസസൗകര്യങ്ങള്‍ ചികിത്സാവേളയില്‍ ഉറപ്പുവരുത്തുക, മികച്ച പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുക, സാമ്പത്തികവും മാനസികവുമായ പിന്തുണയും സഹായവും നൽകുക തുടങ്ങിയവയിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് ഹോപ്പിന്റെ സേവനങ്ങൾ നടന്നുവരുന്നത്.

2016 ല്‍ കോഴിക്കോടാണ് ഹോപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കാന്‍സര്‍ ബാധിരായ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗജന്യമായി സേവനം ചെയ്തായിരുന്നു ആദ്യകാല പ്രവര്‍ത്തനം. പിന്നീട് കാന്‍സര്‍ ബാധിരായ കുട്ടികളുടെ രക്ഷിതാക്കളുടെ അഭ്യര്‍ഥനപ്രകാരം ഹോപ്പിന്റെ പ്രവര്‍ത്തനം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ കോഴിക്കോട്, മുക്കം, തലശ്ശേരി, തൃശൂർ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഹോപ്പിന്റെ ഹോപ്പ് ഹോംസുകൾ പ്രവർത്തിക്കുന്നുണ്ട്.ദുബൈ കേന്ദ്രമായാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിലവിൽ ഏകോപിപ്പിക്കുന്നത്. ഹോപിന്റെ സേവനം ആവശ്യമുള്ളവർ.0091 7902 4444 30 എന്ന നമ്പറിൽ ബന്ധപ്പെടാം. ജൈലാദ് അബ്ദുള്ള, കബീർ ടെലികോൺ,അസീസ് മണമ്മൽ, ഹക്കീം വാഴക്കാല, ഷെഫീൽ കണ്ണൂർ, ജിഹാസ്, ബഷീർ ബല്ലോ,തുടങ്ങിയവർ നേതൃത്വം നൽകി.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...