‘ഗ്രാമോത്സവം’ ഈ മാസം 12ന് ദുബായിൽ

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഗ്രാന്മയുടെ ‘ഗ്രാമോത്സവം’ ഈ മാസം 12ന് ദുബായ് ഖിസൈസ് ക്രെസന്റ് ഇംഗ്ലീഷ് സ്കൂളിൽ നടക്കും. മുൻ സംസ്ഥാന പ്രവാസിക്ഷേമനിധി അധ്യക്ഷനും സംവിധായകനും ഗുരുവായൂർ മുൻ എം എൽ എയുമായ പി ടി കുഞ്ഞിമുഹമ്മദ് ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യും. ഒന്നും രണ്ടും സീസണുകളിലെ വിജയത്തിന് ശേഷം ഇക്കുറി വിപുലമായി ഗ്രാമോത്സവം നടത്തുമെന്ന് സംഘാടകർ പറഞ്ഞു. സംവിധായകനും നടനുമായ മധുപാൽ മുഖ്യാഥിതിയായി സാംസ്കാരിക സമ്മേളനവും ഉണ്ടാകും.

പഞ്ചാരിമേളം, പഞ്ചവാദ്യം, ശിങ്കാരിമേളം, ഒപ്പന, തിരുവാതിരക്കളി, കോൽക്കളി, ദഫ്മുട്ട്, തുടങ്ങിയ തനതു കേരളീയകലകൾ കൂടാതെ തട്ടുകട, ഉപ്പിലിട്ടത്, തുടങ്ങിയ ചെറുകിട കച്ചവടങ്ങളുടെ രുചികളും ഉത്സവകാഴ്ചകളും ഗ്രാമോത്സവം സമ്മാനിക്കും. കാവടി, പുലിക്കളി, മയിലാട്ടം, കരകാട്ടം എന്നിവയുടെ അകമ്പടിയോടെ വർണ്ണാഭമായ ഘോഷയാത്രയും ഉണ്ടാവും. ഉച്ചക്ക് 2.30 മുതൽ ആണ് പരിപാടികൾ തുടങ്ങുക എന്നും സംഘാടകർ അറിയിച്ചു. പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ്, റോക്സ്റ്റാർ ഡബ്‌സീ, രഞ്ജു ചാലക്കുടി, എസ് ബാൻഡ് ഫ്യൂഷൻ, ഇശൽ ദുബായ്, മടിക്കൈ ടീം എന്നിവർ നയിക്കുന്ന ദൃശ്യവിസ്മയ സംഗീത വിരുന്നും ഉണ്ടാകും.

ഗ്രാൻമ ഗുരുവായൂർ എല്ലാവർഷവും നൽകി വരുന്ന സഖാവ് സി കെ കുമാരൻ അവാർഡ് ഈ വർഷം ആതുരസേവന രംഗത്ത് ഡോക്ടർ പി കെ അബുബക്കറിന് നൽകുമെന്നും സംഘാടകർ പറഞ്ഞു. ഷാർജയിലെ റോളയിൽ അബുബക്കർ ക്ലിനിക്കിൽ 35 വർഷമായി ഡോക്ടർ പി കെ അബുബക്കർ പ്രവർത്തിച്ചുവരികയാണ്. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി രജീഷ് ചണയൻ, പ്രസിഡന്റ് ജമാൽ മന്തിയിൽ, ട്രഷറർ സുനിൽ തണ്ടെങ്ങട്ടിൽ, ഗ്രാമോത്സവം കൺവീനർ പ്രതീഷ് ചണയൻ, ജോയിന്റ് കൺവീനർ മുസ്തഫ കണ്ണാട്ട്, ജോയിന്റ് കൺവീനർ നിസാർ ചുള്ളിയിൽ, രക്ഷാധികാരി അബ്ദുൽ നാസർ എന്നിവരും പങ്കെടുത്തു.

യുഎഇയിൽ കഴിഞ്ഞ 18 വർഷമായി ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പ്രവാസി സുഹൃത്തുക്കളെ ചേർത്ത് നിർത്തിക്കൊണ്ട് സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന സംഘടനയാണ് ഗ്രാന്മ ഗുരുവായൂർ. പ്രളയ സമയത്തും കോവിഡ് മഹാമാരി രൂക്ഷമായ കാലഘട്ടത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് നയിക്കാൻ ഗ്രാന്മക്ക് കഴിഞ്ഞിട്ടുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...