ദുബായ് ഇബ്ൻ ബത്തൂത്ത മാളിൽ ജിഡിആർഎഫ്എ യുടെ”നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്” ക്യാമ്പയിൻ

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഇബ്ൻ ബത്തൂത്ത മാളിൽ “നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്”( We are here, for you ) എന്ന പേരിലുള്ള ഉപഭോക്തൃ കേന്ദ്രീകൃത ക്യാമ്പയിൻ ആരംഭിച്ചു. ദുബായിലെ വിവിധ വീസ സേവനങ്ങളും മറ്റ് നടപടിക്രമങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ.

എല്ലാം മാസവും എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ ഡിപ്പാർട്ട്മെന്റ് പ്രത്യേക ഫ്ലാറ്റ്‌ഫോം സ്ഥാപിച്ചു തങ്ങളുടെ സേവനങ്ങൾ പരിചയപ്പെടുത്താറുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇബ്ൻ ബത്തൂത്ത മാളിലെ ബോധവൽക്കരണം. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ നടക്കുന്ന ഈ പരിപാടി ഞായറാഴ്ച സമാപിക്കും.

ഈ ക്യാമ്പയിൻ വഴി ദുബായിയിലെ വിസ പ്രോസസ്സിംഗ്, എക്സിറ്റ് പെർമിറ്റുകൾ, ഗോൾഡൻ റെസിഡൻസി, എൻട്രി പെർമിറ്റുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ സേവനങ്ങളുടെ നടപടിക്രമങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നു.മൊബൈൽ ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവയിലൂടെ ജിഡിആർഎഫ്എയുടെ സ്മാർട്ട് സേവനങ്ങളിലേക്കുള്ള ലഭ്യതയെക്കുറിച്ചും എളുപ്പത്തിലുള്ള ആക്‌സസ്‌ കുറിച്ചും ക്യാമ്പയിൻ പ്രദർശിപ്പിക്കും. കൂടാതെ, ഗോൾഡൻ റെസിഡൻസിയുടെയും സ്മാർട്ട് ഗേറ്റ് സേവനങ്ങളുടെയും നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ പൗരന്മാർക്കുള്ള പ്രത്യേക വിസകളെക്കുറിച്ചുള്ള അറിവും പരിചയപ്പെടുത്തുന്നുണ്ട്

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നൂതനവും ഉപയോക്തൃ സൗഹൃദവുമായ സേവനങ്ങൾ നൽകുന്നതിനുള്ള ജിഡിആർഎഫ്എ ദുബായിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ക്യാമ്പയിൻ. “പൊതുജനങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് മനസിലാക്കിക്കൊടുക്കുക എന്നതാണ് ‘ഞങ്ങൾ ഇവിടെയുണ്ട്’ എന്ന ബോധവൽക്കരണ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം” എന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

ഇബ്ൻ ബത്തൂത്ത മാളിൽ എത്തുന്ന സന്ദർശകർക്ക് ഈ ക്യാമ്പയിന്റെ വിവിധ സംവേദനാത്മക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയും. വിവിധ മത്സരങ്ങൾ, കുട്ടികളുടെ ഡ്രോയിംഗ് കോണുകൾ, എന്നിവ ഇതിന്റെ ഭാഗമായി നടക്കുന്നു. സന്ദർശകർക്ക് കാമ്പെയ്‌നിലെ മാസ്‌കറ്റ് കഥാപാത്രങ്ങളായ സാലം , സലാമ എന്നിവരെ കാണാനും സംവദിക്കാനും ഫോട്ടോ എടുക്കാനും അവസരം ലഭിക്കും. മത്സര വിജയികൾക്ക് സമ്മാനങ്ങളുമുണ്ട്. ആധുനികവും കാര്യക്ഷമവും ആക്സസ് ചെയ്യാവുന്നതുമായ സേവനങ്ങളിലൂടെ ഉപയോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ദുബായ് റെസിഡൻസിയുടെ പ്രതിബദ്ധതയാണ് സംരംഭം. പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്നതിലൂടെ, എല്ലാ താമസക്കാർക്കും സന്ദർശകർക്കും സുഗമമായ അനുഭവം ഉറപ്പാക്കിക്കൊണ്ട്, ഡിജിറ്റൽ സംവിധാനങ്ങളെ കുറിച്ച് കൂടുതൽ അവബോധവും ഉപയോഗവും വളർത്തിയെടുക്കാൻ ഈ പ്രചരണങ്ങളിലൂടെ ജി ഡി ആർ എഫ് എ ലക്ഷ്യമിടുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...