20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ‘എക്‌സ്പ്രസ് മോര്‍ സെയില്‍’

ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്‌സ്പ്രസ് മോര്‍ സെയില്‍ ആരംഭിച്ചു. ഫെബ്രുവരി 11 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കായി ഫെബ്രുവരി അഞ്ച് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭിക്കുക. ഓഫറിന്റെ ഭാഗമായി ഗൾഫ് മേഖലയിൽ നിന്ന് കുറഞ്ഞ ലൈറ്റ് നിരക്കുകൾ ആരംഭിക്കുന്നത് ഇപ്രകാരമാവും – AED 320 (UAE ), OMR 23 (ഒമാൻ), BHD 46 (ബഹ്‌റൈൻ), QAR 378 (ഖത്തർ), KWD 27 (കുവൈറ്റ്), SAR 286 (സൗദി അറേബ്യ).

ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല. കൂടാതെ ഒരുതവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും സാധിക്കും. എക്സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ ക്യാബിന്‍ ബാഗേജിന് പുറമെ അധിക ചെക്ക് ഇന്‍ ലഗേജ് ഉണ്ടെങ്കില്‍ ആഭ്യന്തര യാത്രകളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1500 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 2500 രൂപയും മാത്രം നല്‍കിയാല്‍ മതി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഇന്ത്യയില്‍ 45 സ്ഥലങ്ങളിലേക്കും ഗള്‍ഫ് ഉള്‍പ്പടെ 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കുമായി പ്രതിദിനം 500ലധികം വിമാന സര്‍വീസുകളുണ്ട്.

ഓഫര്‍ കാലയളവില്‍ വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കുന്ന ന്യൂപാസ് അംഗങ്ങള്‍ക്ക് ബിസ് ക്ലാസ് നിരക്കില്‍ 25 ശതമാനം കിഴിവ് ലഭിക്കും. ബിസിനസ് ക്ലാസിന് തത്തുല്യമായ ബിസ് വിഭാഗത്തില്‍ 58 ഇഞ്ച് വരെ അകലത്തിലാണ് സീറ്റുകള്‍ ഉള്ളത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഫ്‌ളീറ്റിലേക്ക് അടുത്തിടെ ഉള്‍പ്പെടുത്തിയ 40ലധികം പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസ് സീറ്റുകളുണ്ട്.

വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്ന വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് പ്രത്യേക കിഴിവ് ലഭിക്കും. തിരഞ്ഞെടുത്ത വിസ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആഭ്യന്തര, അന്ത്രാരാഷ്ട്ര യാത്രകളില്‍ യഥാക്രമം 250, 600 രൂപയുടെ കഴിവും ലഭിക്കും. കൂടാതെ ഇഎംഐ, പേ ലേറ്റര്‍ പോലുള്ള സൗകര്യങ്ങളും വെബ്‌സൈറ്റിലുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...