എമിറേറ്റ്‌സ് ഫസ്റ്റ് ഇനി ഓഡിറ്റിംഗ് മേഖലയിലേക്കും

യുഎഇയില്‍ ബിസിനസ് സര്‍വീസില്‍ മികച്ച സേവനം നല്‍കിവരുന്ന എമിറേറ്റ്‌സ് ഫസ്റ്റ് ഇനി ഓഡിറ്റിംഗ് മേഖലയിലേക്കും. ഏഴാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന എമിറേറ്റ്‌സ് ഫസ്റ്റ് പുതുതായി ഓഡിറ്റിംഗ് കമ്പനി തുടങ്ങി. ഇ-ഫസ്റ്റ് ഓഡിറ്റേഴ്‌സ് എന്ന പേരിലാണ് കമ്പനി അറിയപ്പെടുക. ടാക്‌സ്, ബുക്ക് കീപ്പിംഗ്, അക്കൗണ്ടിംഗ് തുടങ്ങി ഓഡിറ്റിംഗ് മേഖലയിലെ എല്ലാ സര്‍വീസുകളും ഓഡിറ്റിംഗ് കമ്പനിയിൽ ലഭിക്കും. എമിറേറ്റ്‌സ് ഫസ്റ്റിലൂടെ തുടങ്ങുന്ന ഒരു കമ്പനിക്ക് ഇനി അതിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് മറ്റൊരു സ്ഥാപനത്തെ ആശ്രയിക്കേണ്ടി വരില്ല. കമ്പനികളുടെ ഫിനാന്‍സും ഓഡിറ്റിംഗും ടാക്‌സും അടക്കം മറ്റു അനുബന്ധ സേവനങ്ങളും എമിറേറ്റ്‌സ് ഫസ്റ്റ് എന്ന സ്ഥാപനത്തിന്റെ കുടക്കീഴില്‍ തന്നെ ലഭ്യമാവും.

യുഎഇ സാമ്പത്തിക മന്ത്രാലയത്തിൽ നിന്ന് ഓഡിറ്റർ രജിസ്ട്രിയിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശമുള്ള യുഎഇ ഓഡിറ്റ് പ്രാക്ടീഷണറായ ഖാലിദ് നാസർ മുഹമ്മദ് യൂസഫാണ് ഓഡിറ്റ് പങ്കാളിയായിട്ടുള്ളത്. ചാർട്ടേഡ് അക്കൗണ്ടന്റായ ജിതിൻ പള്ളിക്കണ്ടിയാണ് ഇ ഫസ്റ്റ് ഓഡിറ്റർമാരുടെ മാനേജിംഗ് പാർട്ണർ. അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ഇന്റർനാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് സ്റ്റാൻഡേർഡ്സ് (ഐഎഫ്ആർഎസ്), യുഎഇ വാറ്റ്, കോർപ്പറേറ്റ് ടാക്സേഷൻ, മാനേജ്മെന്റ് കൺസൾട്ടൻസി എന്നീ മേഖലയിലെ വിദഗ്ധരായ വൻകിട കോർപ്പറേറ്റുകളുടെ ധനകാര്യ വകുപ്പിനെ നയിക്കുന്നതിൽ 15 വർഷത്തിലധികം പരിചയസമ്പത്തുള്ള പ്രൊഫഷണലുകൾ ആണ് ഉള്ളതെന്നും കമ്പനി അധികൃതർ പറഞ്ഞു.

എമിറേറ്റ്‌സ് ഫസ്റ്റ് സേവന മേഖലയില്‍ വിജയകരമായ ഏഴാമത്തെ വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ജമാദ് ഉസ്മാന്‍ മാനേജിംഗ് ഡയറക്ടറും ഷാമില്‍ ഇസ്മാഈലും റാസിഖ് അലിയും ഡയറക്ടര്‍മാരുമായി 2018-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ഗോള്‍ഡന്‍ വിസ മേഖലയിലും മുന്നേറുകയാണ്. ഖിസൈസില്‍ രണ്ട് ബ്രാഞ്ചും ദേരയില്‍ ഒരു ബ്രാഞ്ചും എമിറേറ്റ്‌സ് ഫസ്റ്റിനുണ്ട്. യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നടപ്പാക്കിയപ്പോള്‍ പ്രവാസി സമൂഹത്തിലേക്ക് ആദ്യമെത്തിച്ചത് എമിറേറ്റ്‌സ് ഫസ്റ്റാണ് എന്ന് മാനേജിംഗ് ഡയറക്ടർ ജമാദ് ഉസ്മാന്‍ പറഞ്ഞു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സെലിബ്രിറ്റികള്‍ക്ക് ഗോള്‍ഡന്‍ വിസ സ്ഥാപനം സമ്മാനിച്ചിട്ടുണ്ട്. സിനിമാ പ്രവര്‍ത്തകരെയും കലാകാരന്മാരുടെയും കാറ്റഗറിയില്‍ ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചതും ഈ സ്ഥാപനം മുഖേനയാണ് എന്നും ജമാദ് ഉസ്മാന്‍ പറഞ്ഞു.

ദുബൈ ദേരയിൽ നടന്ന വാർത്ത സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ജമാദ് ഉസ്മാന്‍ ഡയറക്ടര്‍മാരായ ഷാമില്‍ ഇസ്മായിൽ, റാസിഖ് അലി, യുഎഇ ഓഡിറ്റ് പ്രാക്ടീഷണറായ ഖാലിദ് നാസർ മുഹമ്മദ് യൂസഫ്‌, ചാർട്ടേഡ് അക്കൗണ്ടന്റായ ജിതിൻ പള്ളിക്കണ്ടി എന്നിവർ പങ്കെടുത്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...