ദുബായ് സെവൻ-സ്റ്റാർ ആഡംബര ഹോട്ടലായ ബുർജ് അൽ അറബ് നവീകരണ പ്രവർത്തനങ്ങൾക്കായി 18 മാസത്തെക്ക് താൽകാലികമായി അടച്ചിടുകയാണെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 18 മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി പണി പൂർത്തിയാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
1999 ഡിസംബറിൽ ആദ്യമായി തുറന്നതുമുതൽ ദുബായിയുടെ ഒരു പ്രതീകമാണ് ജുമൈറ ബുർജ് അൽ അറബ്. അതിമനോഹരമായ നുഷ്യനിർമ്മിത ദ്വീപിലുള്ള ‘സെവൻ-സ്റ്റാർ ഹോട്ടൽ’ എന്ന പ്രശസ്തി എന്നിവയാൽ ഇത് ശ്രദ്ധേയമാണ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ശേഷം, ഹോട്ടൽ ഒരു പുതിയ മുഖംമിനുക്കലിന് വിധേയമാകുകയാണ്. ഫ്രഞ്ച് ഇന്റീരിയർ ആർക്കിടെക്റ്റ് ട്രിസ്റ്റൻ ഓവർ അതിന്റെ ഇന്റീരിയർ മെച്ചപ്പെടുത്തുകയും സംരക്ഷിക്കുകയും നവീകരിക്കുകയും ചെയ്യും.

