ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ലി​ന്​ ഇന്ന് സമാപനം

ദു​ബൈ​യു​ടെ വാണിജ്യ വ്യാ​പാ​ര വിനോദ മേ​ഖ​ല​ക്ക്​ ഉണർവ്വേകി കഴിഞ്ഞ 45 ദിവസം നടന്നിരുന്ന ദുബായ് ഷോപ്പിംഗ് ഫെ​സ്റ്റി​വ​ലി​ന്​ ഇന്ന് സ​മാ​പ​നമാവും. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ 10ല​ക്ഷം ദി​ർ​ഹം, ഒ​രു കി​ലോ സ്വ​ർ​ണം, ഡൗ​ൺ​ടൗ​ൺ ദു​ബൈ​യി​ൽ അ​പാ​ർ​ട്ട്‌​മെ​ന്‍റ്​ തു​ട​ങ്ങി നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ​ ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രു​ന്നു​.ആ​കെ സ​മ്മാ​ന​ങ്ങ​ളു​ടെ മൂ​ല്യം നാ​ലു കോ​ടി ദി​ർ​ഹം വ​രും. യു.​എ.​ഇ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ‘ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ശൈ​ത്യ​കാ​ലം’ എ​ന്ന ത​ല​ക്കെ​ട്ടി​ലെ ടൂ​റി​സം കാ​മ്പ​യി​നി​ലേ​ക്ക്​ സ​ന്ദ​ർ​ക​രെ ആ​സ്വ​ദി​ക്കാ​നും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഡി.​എ​സ്.​എ​ഫി​ന്‍റെ 28ാം സീ​സ​ൺ അ​വ​സാ​നി​ക്കുമ്പോൾ സ​ന്ദ​ർ​ശ​ക​ർ​ക്കും സ്വദേശികൾക്കും ലോ​കോ​ത്ത​ര ഷോ​പ്പി​ങ്​ അ​നു​ഭ​വം പ​ക​ർ​ന്നാ​ണ്​ ദു​ബൈ ഫെ​സ്റ്റി​വ​ൽ​സ്​ ആ​ൻ​ഡ്​ റീ​ട്ടെ​യി​ൽ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റി​ന്‍റെ (ഡി.​എ​ഫ്.​ആ​ർ.​ഇ) നേ​തൃ​ത്വ​ത്തി​ൽ വ്യാപാരമേളക്ക് കൊടിയിറങ്ങുന്നത്. 25 ശതമാനം മുതൽ 90 ശതമാനം വരെ വിളിക്കിഴിവും കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഫെസ്റ്റിവലിന്റെ അവസാനവിപണനം എന്ന രീതിയിൽ ഏർപ്പെടുത്തിയിരുന്നു. ന​ഗ​ര​ത്തി​ലു​ട​നീ​ളം 2,000ല​ധി​കം സ്റ്റോ​റു​ക​ളി​ൽ 500ല​ധി​കം ബ്രാ​ൻ​ഡു​ക​ൾ​ക്ക്​ വി​ല​ക്കു​റ​വ്​ ല​ഭ്യമാക്കിയിരുന്നു. റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ 90 ശ​ത​മാ​നം വ​രെ കി​ഴി​വും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഡി​സ്‌​കൗ​ണ്ടു​ക​ളും ഒ​രു​ക്കി​. ​പു​തു​വ​ത്സ​രം, ക്രി​സ്മ​സ്​ തു​ട​ങ്ങി​യ ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ലാ​ണ്​ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ക​ച്ച​വ​ടം ന​ട​ന്ന​ത്. ഡി.​എ​സ്.​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക​ച്ച​വ​ടം വ​ർ​ധി​ച്ചി​രു​ന്നു. മ​ല​യാ​ളി​ക​ളു​ടെ അ​ട​ക്കം സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന്​ നി​ര​വ​ധി സ്വ​ർ​ണ സ​മ്മാ​ന​ങ്ങ​ളാ​ണ്​ ഈ ​കാ​ല​യ​ള​വി​ൽ പ്ര​വാ​സി​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് ദു​ബൈ സ​ന്ദ​ർ​ശി​ക്കാ​നും മികച്ച ഷോ​പ്പി​ങി​ന്​ നടത്താനും ഉള്ള അവസരത്തിന് പുറമെ ന​ഗ​ര​ത്തി​ലു​ട​നീ​ളം വ്യത്യസ്‌ത വി​നോ​ദ പ​രി​പാ​ടി​ക​ല്യൂജെ ഇക്കുറി ഉണ്ടായിരുന്നു. വെ​ടി​ക്കെ​ട്ട്, ലൈ​റ്റ്​ ഫെ​സ്റ്റ്​, സം​ഗീ​ത​ക​ച്ചേ​രി​ക​ൾ,തുടങ്ങിയവയും ഷോ​പ്പി​ങ്​ ഡീ​ലു​ക​ൾ, ഹോ​ട്ട​ൽ ഓ​ഫ​റു​ക​ൾ, ന​റു​ക്കെ​ടു​പ്പു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ അ​ര​ങ്ങേ​റി​യി​രു​ന്നു. ഇ​ത്ത​വ​ണ ഡ്രോ​ൺ​​ ലൈ​റ്റ്​ ഷോ​യും ന​ട​ന്നു. മികച്ച ഷോപ്പിംഗ് അനുഭവങ്ങളുമായാണ് ഇത്തവണത്തെ ദുബായ് ഷോപ്പിങ് ഫെസ്റിവലിന് സമാപനം ആവുന്നത്.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ യാഥാർത്ഥ്യമായി; ഇന്ത്യ നല്‍കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വ്യാപാര കരാർ

ലോകത്തെ ഏറ്റവും വലിയ 2 സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു. പതിനെട്ടു വർഷം നീണ്ട മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര...

മിഡിൽ ഈസ്റ്റിൽ യുഎസ് പടക്കപ്പലുകൾ നങ്കൂരമിട്ടു; ട്രംപിൻ്റെ മുന്നറിയിപ്പ് അവഗണിച്ച് ഇറാൻ

ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിൽ ഇസ്ലാമിക് ഭരണകൂടം സ്വീകരിക്കുന്ന കടുത്ത നടപടികൾ തുടരുന്നതിനിടെ അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് അബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലും പടക്കപ്പലുകളും മിഡിൽ ഈസ്റ്റിലെത്തി.കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇറാനിൽ...

അമേരിക്കയിൽ അതിശക്തമായ മഞ്ഞുവീഴ്ചയും ശൈത്യതരംഗവും; മരണം 30 ആയി

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ശക്തമായ ശൈത്യതരംഗത്തിലും മഞ്ഞുവീഴ്ചയിലും മരിച്ചവരുടെ എണ്ണം 30 ആയി. വൈദ്യുതി ബന്ധം തകരാറിലായതോടെ ദശലക്ഷക്കണക്കിന് ആളുകൾ കൊടും തണുപ്പിൽ വലയുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞുവീഴ്ച തുടരുമ്പോൾ,...

ശബരിമല സ്വർണ്ണക്കൊള്ള; നിയമസഭാ കവാടത്തിൽ സത്യാഗ്രഹം തുടങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു എന്നാരോപിച്ച് പ്രതിപക്ഷ എംഎൽഎമാരായ സി.ആർ. മഹേഷും നജീബ് കാന്തപുരവും നിയമസഭാ കവാടത്തിൽ സത്യാഗ്രഹം ആരംഭിച്ചു. എസ്‌ഐടി അന്വേഷണത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കുന്നുവെന്നും ഇതിൽ...

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.7 തീവ്രത

ജക്കാർത്ത: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയ്ക്ക് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂമിക്കടിയിൽ ഏകദേശം 10...

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട് യുവാവ് ബസിൽ ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തളളി. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ്...

31-മത് ഗൾഫുഡ് പ്രദർശനം ആരംഭിച്ചു; സന്ദർശനം നടത്തി ദുബായ് ഭരണാധികാരി

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ 31-മത് പതിപ്പ് 2026 ജനുവരി 26-ന് ദുബായിൽ ആരംഭിച്ചു. മേളയുടെ ഉദ്ഘാടന ദിനത്തിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും,...

അമേരിക്ക ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ

ഇറാനുമായുള്ള ബന്ധം വഷളാകുന്നതിനിടെ അമേരിക്കയുടെ യുഎസ്എസ് അബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലും പടക്കപ്പലുകളും മിഡിൽ ഈസ്റ്റിലെത്തി. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന നടപടികൾ തുടർന്നാൽ വ്യോമാക്രമണത്തിന് ട്രംപ് ഉത്തരവിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. കപ്പലുകൾക്ക് പുറമെ...