ദുബായ് മെട്രോ ബ്ലൂ ലൈൻ; അറിയേണ്ടതെല്ലാം

ദുബായ് മെട്രോയുടെ 20-ആം വാർഷികത്തോടനുബന്ധിച്ച് മെട്രോ ബ്ലൂ ലൈൻ‌ 09-09-2029 എന്ന സ്വപ്നദിവസം തന്നെ ഓടിത്തുടങ്ങും. അടുത്തവർഷം ഏപ്രിലിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 2029 സെപ്റ്റംബർ ഒൻപതിന് സർവ്വീസ് തുടങ്ങാനാണ് പദ്ധതിയിടുന്നത്.
ദുബായ് അന്താരാഷ്ട വിമാനത്താവളം, മിർദിഫ്, അൽ വർഖ, ഇന്റർനാഷണൽ സിറ്റി ഒന്നും രണ്ടും, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽഖോർ വ്യവസായ മേഖല, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നീ മേഖലകളെ തമ്മിൽ ബ്ലൂ ലൈൻ ബന്ധിപ്പിക്കും.

വ്യത്യസ്‍തമായ രൂപകല്പനയാണ് പുതിയ ബ്ലൂ ലൈനിനുണ്ടാവുക. 30 കിലോമീറ്റർ നീളത്തിലാണ് പുതിയ റെയിൽ പാത നിർമിക്കുക. 15.5 കിലോമീറ്റർ ഭൂഗർഭപാതയായിരിക്കും. 14.5 കിലോമീറ്റർ ഉപരിതലപാതയുമാവും. ഭൂഗർഭപാതയിലുള്ള അഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടെ മൊത്തം 14 സ്റ്റേഷനുകളും 28 ട്രെയിനുകളും ഈ ലൈനിലുണ്ടാകും. യാത്രാ സമയം 10 ​​മുതൽ 25 മിനിറ്റ് വരെയാണ് കണക്കാക്കുന്നത്. ഇരു ദിശകളിലുമായി മണിക്കൂറിൽ 46,000 യാത്രക്കാരെ വഹിക്കും, ഇത് സർവീസ് നടത്തുന്ന റൂട്ടുകളിലെ ഗതാഗതക്കുരുക്ക് 20 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

താമസക്കാർക്ക് 20 മിനിറ്റ് യാത്രാ സമയത്തിനുള്ളിൽ അവശ്യസേവനങ്ങളുടെ 80 ശതമാനവും ലഭിക്കും. സമയ ലാഭം, ഇന്ധന ഉപഭോഗം കുറയ്ക്കൽ, റോഡപകട മരണങ്ങൾ കുറയ്ക്കൽ, കാർബൺ പുറന്തള്ളൽ കുറയൽ എന്നിവക്ക് മുൻഗണന നൽകുന്ന ബ്ലൂ ലൈൻ, 2040 ഓടെ 56.5 ബില്യൺ ദിർഹം സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വർഷം തുരങ്കപാതകളുടെ നിർമാണം ആരംഭിക്കും. വെള്ളപൊക്കം ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ കാരണം സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കും. 2028-ൽ പരീക്ഷണ യാത്രകൾ നടത്താനും 2029-ഓടെ ഔദ്യോഗികമായി ആരംഭിക്കാനുമാണ് ലക്ഷ്യമിടുന്നത്.

9-9-2009 രാത്രി 9 മണിക്ക് കൃത്യം 9-ആം മിനിറ്റിലെ 9-ആം സെക്കൻഡിൽ ആണ് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ ദുബായ് മെട്രോ തുറന്നത്. ദുബായ് മെട്രോയുടെ 20-ആം വാർഷികത്തോടനുബന്ധിച്ചാണ് ബ്ലൂ ലൈനിന്റെ പ്രവർത്തനം തുടങ്ങുക. സ്വപ്‍നപദ്ധതിയുടെ നിർമാണത്തിനായി തുർക്കി കമ്പനികളായ MAPA, Limak എന്നിവയും ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള CRRC നും 20.5 ബില്യൺ ദിർഹത്തിന്റെ കരാർ ആണ് ആർ.ടി.എ. നൽകിയിട്ടുള്ളത്.

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...