ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രത്തിന് ദുബായിൽ തുടക്കം

93 വർഷത്തെ ആയുർവേദ ചികിത്സാ പാരമ്പര്യവുമായി സ്വന്തം ബ്രാൻഡിലുള്ള അന്താരാഷ്ട്ര കേന്ദ്രത്തിന് ദുബായിൽ തുടക്കം കുറിച്ചു. ബർ ദുബായിലെ അൽ ഐൻ സെൻ്ററിൻ്റെ രണ്ടാം നിലയിൽ ആണ് ഇന്ത്യക്ക് പുറത്തുള്ള ആദ്യ കേന്ദ്രം ആരംഭിച്ചത്. 1933-ൽ സ്ഥാപിതമായ ധന്വന്തരി വൈദ്യശാലയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രത്തിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട് ദുബായിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സ്ഥാപനത്തിൻ്റെ ആഗോള പദ്ധതികൾ വിശദീകരിച്ചു.

ധന്വന്തരിയുടെ ആഗോള വളർച്ചയുടെ ആദ്യ ചുവടുവെപ്പാണിതെന്ന് ധന്വന്തരി വൈദ്യശാല മാനേജിംഗ് ഡയറക്ടർ ഡോ. സതീഷ് കുമാർ നമ്പൂതിരി പറഞ്ഞു. ‘ധന്വന്തരി ഗ്ലോബൽ’ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ദുബായിലെ ഈ കേന്ദ്രം. ബഹ്റൈൻ, ഖത്തർ, ഒമാൻ, ഫിലിപ്പീൻസ്, ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. 2026-ഓടെ ഇവയെല്ലാം പ്രവർത്തനസജ്ജമാകും. ഈ ആഗോള പദ്ധതികൾക്കെല്ലാം മാതൃകയാവുന്നത് ദുബായിലെ ധന്വന്തരി ആയുർവേദിക് മെഡിക്കൽ സെന്ററാണ് എന്നും അദ്ദേഹം പറഞ്ഞു. “അർബുദവും പ്രമേഹവുമാണ് ഇന്ന് മനുഷ്യരാശി ഭയക്കുന്ന രണ്ട് പ്രധാന രോഗങ്ങൾ. ആശുപത്രികളിൽ അർബുദ രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ദുഃഖമുണ്ടെങ്കിലും, ആയുർവേദ ചികിത്സയിലൂടെ ലഭിക്കുന്ന വിജയകരമായ ഫലങ്ങളിൽ സന്തോഷമുണ്ട്. മരുന്നുകളില്ലാതെ ആരോഗ്യത്തോടെ ജീവിക്കാനും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒരു ‘ജീവിതചര്യ’ വികസിപ്പിച്ചിട്ടുണ്ട്. അതുപോലെ, പ്രമേഹത്തെയും അതിൻ്റെ സങ്കീർണ്ണതകളെയും തടയാനും ഫലപ്രദമായി നിയന്ത്രിക്കാനുമുള്ള ആധികാരിക ചികിത്സാരീതികൾ ഇനിമുതൽ യുഎഇയിലും ലഭ്യമാകും,” ഡോ. സതീഷ് കുമാർ കൂട്ടിച്ചേർത്തു.

കേന്ദ്രത്തിലെ നൂതന ചികിത്സകളെക്കുറിച്ച് സംസാരിച്ചു. ജീവിതശൈലീ രോഗങ്ങളെ പൂർണ്ണമായി മാറ്റിയെടുക്കുന്നതിനുള്ള ചികിത്സകൾക്കാണ് തങ്ങൾ ഇവിടെ പ്രാധാന്യം നൽകുന്നത് എന്നും ന്യൂറോപ്പതി നിർണ്ണയിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങളും അതിനനുസരിച്ചുള്ള ചികിത്സകളും ഇവിടെയുണ്ടെന്നും നേത്രരോഗങ്ങൾക്കുള്ള തർപ്പണം, ചർമ്മ-കേശ സംരക്ഷണ ചികിത്സകൾ എന്നിവയും ഉടൻ ആരംഭിക്കുമെന്നും മെഡിക്കൽ ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. സത്യ കെ. പിള്ള പറഞ്ഞു.

ധന്വന്തരി യുഎഇ മാനേജിംഗ് ഡയറക്ടർ മുരളീധരൻ എകരൂൽ ഗൾഫ് മേഖലയിലെ വിപുലീകരണ പദ്ധതികൾ വിശദീകരിച്ചു. “ധന്വന്തരിയുടെ പാരമ്പര്യം ഗൾഫ് മുഴുവൻ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ഫ്രാഞ്ചൈസി, നേരിട്ടുള്ള മെഡിക്കൽ സെൻ്ററുകൾ, കൂടാതെ റഫറൽ യൂണിറ്റുകളായി കിയോസ്ക് മോഡലുകൾ എന്നിവയും അവതരിപ്പിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യുഎഇയിൽ 10 നേരിട്ടുള്ള ഔട്ട്ലെറ്റുകൾ തുറക്കാനാണ് പദ്ധതിയിടുന്നത്,” അദ്ദേഹം പറഞ്ഞു.

ബർ ദുബായിൽ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന ആയുർ സത്യയെ ധന്വന്തരി ഏറ്റെടുത്തതിൻ്റെ ഭാഗമായി ഉപഭോക്താക്കൾക്കായി പുതിയ പാക്കേജുകൾ അവതരിപ്പിക്കുമെന്ന് മാനേജറും ഫിസിഷ്യനുമായ ഡോ. ജൈസം അബ്ദുള്ള അറിയിച്ചു. സ്ഥിരം ഉപഭോക്താക്കൾക്കായി സിൽവർ, ഗോൾഡ്, ഡയമണ്ട് എന്നിങ്ങനെ ദീർഘകാല ചികിത്സാ പാക്കേജുകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...