വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണം: യുഎഇ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്​ ട്രംപ്​ പ്രഖ്യാപിച്ച യു.എസ്–ഇറാൻ വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. കരാറിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്നും വെടിനിർത്തലിനോട് ഇറാൻ പൂർണമായും നീതി പുലർത്തണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇറാൻ ഉയർത്തുന്ന ഭീഷണി, ബാലിസ്റ്റിക് മിസൈലുകൾ, ഇറാന്റെ ചാര സംഘനകൾ തുടങ്ങി ഹോർമൂസിലെ കടൽക്കൊള്ള തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടി വെടിനിർത്തൽ കരാറിൽ ഉൾപ്പെടുത്തണമെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് ആവശ്യപ്പെട്ടു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്രകൾക്ക് ഒരു നിയന്ത്രണവും പാടില്ലെന്ന് യുഎഇ വ്യവസായ, സാങ്കേതികവിദ്യാ മന്ത്രി സുൽത്താൻ അൽ ജാബിർ ആവശ്യപ്പെട്ടു. പെട്രോൾ ലഭ്യത ഉറപ്പാക്കാനും വില നിയന്ത്രിക്കാനും ഹോർമൂസ് തടസ്സ രഹിതമാകണം. ഏകദേശം 230 കപ്പലുകളാണ് എണ്ണ നിറച്ച കണ്ടെയ്നറുകളുമായി യാത്രയ്ക്ക് ഒരുങ്ങി നിൽക്കുന്നത്. ഉപാധികളില്ലാതെ ഈ കപ്പലുകൾ കടത്തി വിടണം.

യുഎഇക്കു നേരെയുള്ള ഇറാന്റെ ആക്രമണം ഏകപക്ഷീയമായിരുന്നു.മേഖലയിലെ എല്ലാത്തരം കടന്നുകയറ്റങ്ങളും ആക്രമണങ്ങളും ഇറാൻ നിർത്തണം. ഹോർമൂസ് വഴിയുള്ള കപ്പൽ ഗതാഗതത്തെ ഒരുതരത്തിലും ഇറാൻ തടസ്സപ്പെടുത്താൻ പാടില്ലെന്നും യുഎഇ ആവശ്യപ്പെട്ടു. കഴിഞ്ഞ 40 ദിവസങ്ങളിലായി ഇറാൻ നടത്തിയ ആക്രമണങ്ങളിൽ 537 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂസ് മിസൈലുകളും 2256 ഡ്രോണുകളും രാജ്യത്തിനുനേരെ ഉപയോഗിച്ചതായി പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. 13 പേർ മരിച്ചപ്പോൾ 224 പേർക്ക് പരുക്കേറ്റു.

നിലവിലെ യുദ്ധത്തിൽ യു.എ.ഇ പങ്കാളിയല്ലെന്നും സംഘർഷം തടയുന്നതിന്​ നയതന്ത്രശ്രമങ്ങൾ നടത്തിയതായും 2026 മാർച്ച് 11ന് പാസാക്കിയ യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം ഇറാൻ പൂർണമായി പാലിക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടിരുന്നു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...