ഗ്ലോബൽ വില്ലജ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി, ഷോപ്പിംഗിനായി സന്ദർശകപ്രവാഹം

ഗ്ലോബൽ വില്ലേജിന്റെ സീസൺ 29 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വലിയരീതിയിലുള്ള സന്ദർശന പ്രവാഹമാണ്. കൈ നിറയെ വിലക്കുറവിൽ സാധങ്ങൾ വാങ്ങുവാനാണ് അധികമാളുകളൂം എപ്പോൾ ആഗോളഗ്രാമം സന്ദർശിക്കുന്നത്. മിക്ക പവിലിയനിലെ സ്റ്റാളുകളിലും വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. വിലപേശി ധാരാളം വസ്തുക്കൾ വാങ്ങുന്നവരിൽ വിനോദസഞ്ചാരികൾ വരെ ഉണ്ട്. ഗ്ലോബൽ വില്ലേജിന്റെ ഈ സീസൺ മെയ് 11ന് അവസാനിക്കും.

വിനോദം, ഡൈനിംഗ്, ഷോപ്പിംഗ്, ആകർഷണങ്ങൾ എന്നിവയ്‌ക്കായുള്ള മേഖലയിലെ പ്രമുഖ മൾട്ടി കൾച്ചറൽ കുടുംബ ഡെസ്റ്റിനേഷനായ ഗ്ലോബൽ വില്ലേജ്, സീസൺ 29 ന്റെ അവസാന ആഴ്ചകളിൽ മെഗാ ഡീലുകളും സാംസ്കാരിക പരിപാടികളും നൽകി അത്യപൂർവമായ ഷോപ്പിംഗ് നിമിഷങ്ങൾ നൽകുന്നത് തുടരുകയാണ്. വളരെ വിജയകരമായ സീസൺ 29 അവസാനിക്കുമ്പോൾ എല്ലാ പവലിയനിൽ നിന്നും ഉൽപ്പന്നങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാനുമുള്ള അവസാന അവസരം അതിഥികൾക്ക് ഗ്ലോബൽ വില്ലേജ് വാഗ്ദാനം ചെയ്യുന്നു.

ഈ സീസണിൽ അവതരിപ്പിച്ച മൂന്ന് പുതിയ പവലിയനുകളായ ‘ജോർദാൻ’, ‘ഇറാഖ്’, ‘ശ്രീലങ്ക & ബംഗ്ലാദേശ്’ എന്നിവയുൾപ്പെടെ 90-ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവലിയനുകൾ ഉൾക്കൊള്ളുന്നതാണ് ഇത്തവണത്തെ ഗ്ലോബൽ വില്ലേജ്. യുഎഇ പവലിയൻ മുതൽ ഇന്ത്യ വരെയും സിറിയ മുതൽ ഈജിപ്ത് വരെയും ഇറാൻ മുതൽ ജപ്പാൻ വരെയും അങ്ങനെ ഗ്ലോബൽ വില്ലേജിന്റെ പവലിയനുകളിലെ ഓരോ ഷോപ്പിംഗ് ഔട്ട്‌ലെറ്റും വ്യത്യസ്തമായ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഓരോ അതിഥിക്കും ഷോപ്പിംഗ് നടത്താനും ആസ്വദിക്കാനും എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് ഈ പവലിയനുകൾ ഉറപ്പ് നൽകുന്നു. പൈതൃക സമ്പന്നമായ കരകൗശല വസ്തുക്കൾ മുതൽ ആധുനിക, ട്രെൻഡ് നയിക്കുന്ന സൃഷ്ടികൾ വരെ, അതിഥികൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ എല്ലാം ഒരു ലക്ഷ്യസ്ഥാനത്ത് കണ്ടെത്താനാകും എന്നതാണ് ഗ്ലോബൽ വില്ലേജിന്റെ പ്രത്യേകത.

‘മോർ വണ്ടർഫുൾ വേൾഡ്’ എന്ന പേരിൽ ആഗോള ഷോപ്പിംഗിന്റെയും വിലപേശലുകളുടെയും ആഘോഷമാണ് ഇപ്പോൾ ഗ്ലോബൽ വില്ലേജിൽ നടക്കുന്നത്. മെഗാ സെയിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്നു. പരിമിതമായ സമയത്തേക്ക് മാത്രമേ എല്ലാ പവലിയനുകളിലും അതിഥികൾക്ക് അവിശ്വസനീയമായ ഡീലുകളും ആവേശകരമായ വിലപേശലുകളും ആസ്വദിക്കാൻ കഴിയൂ. വലിയ രീതിയിൽ വിലപേശൽ നടത്തി സാധങ്ങൾ കൂടുതലായി വാങ്ങി മടങ്ങുകയാണ് ഇപ്പോൾ സന്ദർശകർ. ഗ്ലോബൽ വില്ലജ് അവസാനിക്കാൻ കാത്തിരുന്ന് സാധങ്ങൾ വാങ്ങാൻ മാത്രം വരുന്നവരും ഏറെപ്പേർ ഉണ്ട്.

വർദ്ധിച്ചുവരുന്ന ജനപ്രീതിയും അതിഥികളുമായുള്ള ആഴത്തിലുള്ള ബന്ധവും ഇത് മേഖലയിലെ ഒന്നാം നമ്പർ വിനോദ, സാംസ്കാരിക കേന്ദ്രമെന്ന സ്ഥാനം ഉറപ്പിക്കുന്നു. 1997 ൽ ആഗോളഗ്രാമ കവാടങ്ങൾ തുറന്നതിനുശേഷം, ഗ്ലോബൽ വില്ലേജ് 100 ദശലക്ഷത്തിലധികം അതിഥികളെ സ്വാഗതം ചെയ്തു, കഴിഞ്ഞ സീസൺ 28 ൽ 10 ദശലക്ഷത്തിലധികം ആളുകളുടെ വരവ് എന്ന പുതിയ റെക്കോർഡ് ഗ്ലോബൽ വില്ലജ് നേടി. ഈ സീസണിൽ, 90 ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവലിയനുകളും 3,500 ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250 ലധികം ഡൈനിംഗ് ഓപ്ഷനുകളും ഉണ്ട്. 40,000 ഷോകളിൽ 400-ൽ അധികം ലോകോത്തര കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. കാർണവലിൽ അതിഥികൾക്ക് 200 ലധികം റൈഡുകളും ഗെയിമുകളും ആസ്വദിക്കാൻ കഴിയും, ഇത് ഗ്ലോബൽ വില്ലേജിനെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ പരിപാടികൾ, ഷോകൾ, ഷോപ്പിംഗ്, ഡൈനിംഗ് അനുഭവങ്ങൾ എന്നിവയുടെ കേന്ദ്രമാക്കി മാറ്റുന്നു. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി 1 മണിവരെയും, വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വൈകീട്ട് നാലുമുതൽ പുലർച്ചെ രണ്ടു മണിവരെയും ഗ്ലോബൽ വില്ലജ് പ്രവർത്തിക്കും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...