നെറ്റ് വർക്കിങ്ങ് ജീവിത വിജയത്തിൽ നിർണായകമെന്ന് ചേതൻ ഭഗത്

ഇന്നത്തെ കാലഘട്ടത്തിൽ ജീവിത വിജയത്തിന് നെറ്റ് വർക്കിങ്ങ് അത്യന്താപേക്ഷിതമാണെന്ന് പ്രമുഖ ജനപ്രിയ എഴുത്തുകാരൻ ചേതൻ ഭഗത്. നെറ്റ് വർക്കിങ്ങ് വലയത്തിനകത്തുള്ളവർ സുഹൃത്തുക്കളാവണമെന്നില്ല. എന്നാൽ ഒദ്യോഗികമായി ഇവരുമായുള്ള ബന്ധം സൂക്ഷിക്കുന്നത് നമ്മെ വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറിയ ഇടവേളക്ക് ശേഷം തന്റെ പുതിയ നോവലും പ്രഖ്യാപിച്ച് പ്രമുഖ ജനപ്രിയ എഴുത്തുകാരൻ ചേതൻ ഭഗത്. ഷാർജ പുസ്തകമേളയിൽ എക്സ്പോ സെന്ററിലെ കോൺഫ്രൻസ് ഹാളിൽ ‘ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം ‘എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. പ്രണയ നോവലായിരിക്കുമെന്നും ദീപാവലി സമ്മാനമായി അടുത്ത വർഷം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ചേതൻ പറഞ്ഞു. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഇലവൻ റൂൾസ് ഫോർ ലൈഫ് ‘ എന്ന കൃതിയെ ആധാരമാക്കിയാണ് അദ്ദേഹം വായനക്കാരുമായി സംവദിച്ചത്.

തന്റെ ആദ്യ സിനിമ തന്നെ നടി വിദ്യാബാലനുമായി തുടങ്ങിയ നെറ്റ് വർക്കിങ്ങിന്റെ ഫലമാണെന്ന് ചേതൻ വെളിപ്പെടുത്തി.
തലച്ചോർ ഉപയോഗിക്കുന്നില്ല എന്നതാണ് യുവ തലമുറ നേരിടുന്ന പ്രധാന വെല്ലുവിളി. ‘വീഡിയോ എത്ര വേണമെങ്കിലും കാണാം പുസ്തകം വായിക്കാൻ വയ്യ’ എന്നതാണ് കൗമാരക്കാരുടെ നിലപാട്. ഇത് ‘എനിക്ക് നടക്കാൻ വയ്യ, സദാ കാറിനകത്തിരിക്കാം’ എന്ന് പറയുന്നത് പോലെയാണ്. കുട്ടികൾ ഇന്ന് ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.

പ്രചോദക പ്രഭാഷകൻ എന്ന നിലയിൽ സജീവമാകാൻ തുടങ്ങിയപ്പോൾ മനസ്സിൽ നിറയെ സംശയങ്ങളായിരുന്നു. ഇപ്പോൾ ആത്മവിശ്വാസത്തോടെയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. 2011 ഇൽ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ വരുമ്പോൾ തന്റെ സിനിമ, തന്റെ നോവൽ എന്ന വ്യക്തിഗത വിചാരങ്ങളും നിലപാടുകളും മാത്രമാണ് ഉണ്ടായിരുന്നത്. പതിനഞ്ച് വർഷങ്ങൾക്കിടെ ജീവിത ദർശനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. ഇന്ന് മറ്റുള്ളവരെ കുറിച്ചുള്ള കരുതൽ ജീവിതത്തിലെ പ്രധാന ഘടകമായി മാറിയെന്ന് ചേതൻ ഭഗത് പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ചോദ്യങ്ങൾക്ക് സരസമായും സഗൗരവമായും അദ്ദേഹം മറുപടി നൽകി. മാധ്യമ പ്രവർത്തകൻ അനൂപ് മുരളീധരൻ മോഡറേറ്ററായിരുന്നു.

ഒമാന്‍ കടലില്‍ എണ്ണകപ്പൽ കൂട്ടിയിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട്...

ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ

ഇസ്ലാമിക് റെവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ തലവൻ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു

പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് സ്ഥാനാർഥികൾ അന്തിമ പോരാട്ടത്തിലാണ്. റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ ആവേശത്തിലാണ്. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി. സമയം...

പരിശോധനയിൽ തകരാർ കണ്ടെത്തി; എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി

ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി. ഡൽഹിയിൽ നിന്ന് പാരീസ് ചാൾസ് ഡി ഗല്ലെ (ജിഡിജി) വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. ദില്ലിയിൽ നിന്ന്...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ...

എയർ ഇന്ത്യ വിമാനാപകടത്തിലെ രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

ഞായറാഴ്ച ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ...

ഇറാനിയൻ ഇന്റലിജൻസ് മേധാവികളെ കൊലപ്പെടുത്തി ഇസ്രായേൽ

ഇസ്രായേൽ- ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാവുകയാണ്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ...

സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും...