സർട്ടിഫൈഡ് സ്വർണ്ണം നേരിട്ട് റിഫൈനറി നിരക്കിൽ സ്വന്തമാക്കാം; ഒ ഗോൾഡും, എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും ചേർന്നുള്ള പദ്ധതി

ദുബായ്: സർട്ടിഫൈഡ് ഗോൾഡ് ഉൽപ്പന്നങ്ങൾ നേരിട്ട് റിഫൈനറി നിരക്കിൽ വേഗത്തിൽ സ്വന്തമാക്കാൻ അവസരം നൽകുന്ന രീതിയിൽ ‘ഒ ഗോൾഡും’ സ്വർണ്ണ സംസ്കരണ ശാലയായ എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും കൈകോർക്കുന്നു. ഒ ഗോൾഡിന്റെ 75,000-ലധികം വരുന്ന ഉപയോക്താക്കൾക്ക്, വേഗത്തിൽ റിഫൈനറി നിരക്കിൽ സ്വർണ്ണം സ്വന്തമാക്കാൻ അവസരം നൽകുന്നതാണ് ഈ പങ്കാളിത്തം. ഒ ഗോൾഡ് വാലറ്റ് വഴിയാണ് സ്വർണം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. യുഎഇയിലെ സാധാരണ നിക്ഷേപകർക്ക് എളുപ്പത്തിൽ മൂല്യമേറിയ ലോഹങ്ങളിൽ നിക്ഷേപിക്കാൻ ഇതിലൂടെ കഴിയുമെന്ന് ഒ ഗോൾഡിന്റെ സ്ഥാപകനായ ബന്ദർ അൽഒത്മാൻ പറഞ്ഞു.

ഗൾഫിലെ ഏറ്റവും ആദ്യത്തേതിലൊന്നും മുൻനിരയിലുമുള്ള സ്വർണ റിഫൈനറിയായ എമിറേറ്റ്സ് ഗോൾഡും, ഉപയോക്താക്കൾക്കും നിക്ഷേപകർക്കും സ്വർണ്ണവും വെളളിയും സ്വന്തമാക്കാനുള്ള യുഎഇയിലെ ആദ്യത്തെ ഇമറാത്തി ആപ്പായ ഒ ഗോൾഡും ചേർന്നാണ് പദ്ധതി ഒരുക്കുന്നത്. ഒ ഗോൾഡുമായുള്ള പങ്കാളിത്തം, യുഎഇയിലെ നിക്ഷേപകർക്ക് വിലയേറിയ ലോഹങ്ങളിലെ നിക്ഷേപം സുരക്ഷിതവും സുതാര്യവും ഗുണനിലവാരമുള്ളതുമാക്കാൻ സഹായിക്കുമെന്ന് എമിറേറ്റ്സ് ഗോൾഡിന്റെ സിഇഒ അഭിജിത് ഷാ പറഞ്ഞു.

ലോകനിലവാരത്തിലുള്ള മികച്ച ഉത്പന്നങ്ങൾ ഉറപ്പുവരുത്താൻ വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് 1992 മുതൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഗോൾഡ്, മിഡിൽ ഈസ്റ്റിലെ സ്വർണ്ണ-വെളളി വിപണിയിൽ കഴിഞ്ഞ 33 വർഷമായി മുൻനിലയിലുള്ള സ്ഥാപനമാണ്. എമിറേറ്റ്സ് റിഫൈനറിയുമായുള്ള കരാറിലൂടെ “യുഎഇ ഗുഡ് ഡെലിവറി” സർട്ടിഫിക്കേഷൻ നേടിയ സ്വർണ്ണ-വെളളി ബാറുകളുടെയും നാണയങ്ങളുടെയും വിപുലമായ കളക്ഷനുകളാണ് ഒ ഗോൾഡ് ഉപയോക്താക്കൾക്ക് നേരിട്ട് റിഫൈനറിയിൽ നിന്ന് ലഭിക്കുക. വീട്ടിലേക്ക് തന്നെ സുരക്ഷിതമായി എത്തിക്കാനുള്ള സൗകര്യവും ലഭ്യമാണെന്നും അധികൃതർ പറഞ്ഞു. എമിറേറ്റ്സ് റിഫൈനറിയുടെ മൂന്നുപാതിറ്റാണ്ടിലേറെ കാലത്തെ വിശ്വാസ്യതയും പാരമ്പര്യവും ഓ ഗോൾഡിന്റെ നൂതന ഡിജിറ്റൽ സാങ്കേതികതയും ഒത്തുചേരുന്നതിലൂടെ വിപണിയിൽ മികച്ച മുന്നേറ്റമാണ് ഇരു ബ്രാൻഡുകളും ലക്ഷ്യം വെക്കുന്നത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...