അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ ചടങ്ങിൽ അജദ് റിയൽ എസ്റ്റേറ്റ് സി ഇ ഒ ഹമാദ് മുഹമ്മദ് അബ്ദുല്ല അൽ കത്ബിയും ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ അംജദ് സിത്താരയും പങ്കെടുത്തു.

ഏറ്റെടുക്കലിനൊപ്പം രാജ്യത്ത് ആദ്യമായി റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് 100 ശതമാനം കമ്മീഷൻ നൽകുന്ന നൂതനമായൊരു മോഡൽ നടപ്പിലാക്കുമെന്ന് ബി സി സി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഏജന്റുമാർ സ്വതന്ത്ര സംരംഭകർ ആയി മാറാൻ സഹായിക്കുന്ന ഈ പുത്തൻ ആശയത്തിലൂടെ അവരുടെ കഠിനാധ്വാനത്തിന് പൂർണ പ്രതിഫലം ലഭിക്കുക മാത്രമല്ല മികച്ച പ്രതിഭകളെ ആകർഷിക്കുകയും പരമ്പരാഗത ബ്രോക്കറേജ് സംവിധാനങ്ങളെ പുനർനിർവചിക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

2012-ൽ സ്ഥാപിതമായ BCC ഗ്രൂപ്പ് ഇന്റർനാഷണൽ ഇന്ന് ISO 9001 സർട്ടിഫിക്കറ്റ് നേടിയ ദുബായ് ആസ്ഥാനമായ പ്രവർത്തിക്കുന്ന കമ്പനിയാണ്‌. നിർമ്മാണ സേവനം, തൊഴിലാളി വിതരണം എന്നിവയിൽ ആരംഭിച്ച ബി സി സി ഗ്രൂപ്പ് ഇന്റർനാഷണൽ റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഐടി തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്നു. യുഎഇ, ഖത്തർ, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 20,000-ലധികം പ്രൊഫഷണലുകൾ ഗ്രൂപ്പിന് കീഴിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...