പൊതുജനങ്ങൾക്കായി ആധുനിക സജ്ജീകരണങ്ങളോടെ അജ്മാൻ പോലീസ് സ്പോർട്ട്സ് ആൻഡ് ഷൂട്ടിംഗ് ക്ലബ്

പൊതുജനങ്ങൾക്ക് കുറഞ്ഞനിരക്കിൽ ഉപയോഗിക്കാൻ തക്ക വിധം സ്പോർട്ട്സ് ആൻഡ് ഷൂട്ടിംഗ് ക്ലബ് നവീകരിച്ച് അജ്മാൻ പോലീസ്. ആധുനിക സൗകര്യങ്ങളോടെ സ്വിമ്മിംഗ്,ഫുട്ബോൾ,ഷൂട്ടിംഗ്,ബൗളിംഗ് പരിശീലന കേന്ദ്രങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. ഷൂട്ടിങ്, സ്പോർട്സ്, ജിം പരിശീലനത്തിന് വേണ്ടിയാണ് പ്രധാനമായും ക്ലബ്ബ് പ്രവർത്തിക്കുക. മാഞ്ചസ്റ്റർ സിറ്റിയുടെ മാതൃകയിലാണ് ഫുട്ബോൾ മൈതാനം ഒരുക്കിയിരിക്കുന്നത്.

പൊതുജനങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കേ ഈടാക്കൂവെന്ന് അജ്മാൻ പോലീസ് ഉപ മേധാവി കേണൽ ഗൈത്ത് അൽ കഅബി അറിയിച്ചു. ലാഭേച്ഛയില്ലാതെ പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ക്ലബ് പ്രവർത്തിക്കുന്നത് എന്ന് പോലീസ് ഉപ മേധാവി കൂട്ടിച്ചേർത്തു. കുറഞ്ഞ നിരക്കെ മാത്രമേ ഈടാക്കുന്നുള്ളൂ എന്നും വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും ഇവ ഉപയോഗപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും ആധുനികമായ ഷൂട്ടിങ് ക്ലബ്ബാണ് ഒരുക്കിയിട്ടുള്ളത്. ഉയർന്ന നിലവാരമുള്ള പരിശീലകരുടെ സഹായത്തോടെ ഫുട്‍ബോൾ, നീന്തൽ എന്നിവയിലും പരിശീലനം നൽകും. ക്ലബ്ബ് അംഗത്വം, മാസ, വർഷാന്ത നിരക്കുകളിലും ലഭ്യമാകുമെന്നും ഗൈത്ത് അൽ കഅബി വ്യക്തമാക്കി.

ഏറെ സവിശേഷതകൾ ഉള്ളതാണ് അജ്മാൻ പോലീസ് ക്ലബ്ബെന്ന് ആസ ഗ്രൂപ്പ് ചെയർമാൻ സി പി സാലിഹ് ചൂണ്ടിക്കാട്ടി. പുതിയ തലമുറക്ക് കായിക സൗകര്യം നന്നായി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും അജ്‌മാൻ പോലീസുമായി ചേർന്നു സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾ ആസ നടത്താറുണ്ടെന്നും സി പി സാലിഹ് പറഞ്ഞു. ആസ ഗ്രൂപ്പുമായി ദീർഘകാലത്തെ സഹകരണമാണ് ഉള്ളതെന്ന് ബ്രിഗേഡിയർ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. അജ്‌മാൻ പോലീസിന്റെ സാമൂഹിക വികസന സംരംഭങ്ങളുമായി സി പി സാലിഹ് ചേർന്നു നിൽക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥരായ ഡോ.മുഹമ്മദ് അൽ സുവൈദി, അമീന ജുമാ അൽ ശംസി, നൂറ അൽ ശംസി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വിവിധ വലുപ്പത്തിലുള്ള ഏറെ ആകർഷകങ്ങളായ പാർട്ടി ഹാളുകൾ, കോൺഫറൻസ് ഹാൾ എന്നിവയും ഇവിടെ ഉണ്ട് . കോർപറേറ്റ് യോഗങ്ങൾക്കും പാർട്ടികൾക്കും ഇവിടെ സൗകര്യമുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...