എയറോ പ്ലെയിൻ യു.ബി.എൽ ബാഡ്​മിന്‍റൺ ടൂർണമെന്‍റ്​ നവംബർ ആറ്​ മുതൽ

ദുബൈ: ബാഡ്​മിന്‍റൺ താരങ്ങളെ വളർത്തിയെടുക്കുന്ന യു.എ.ഇയിലെ പ്രമുഖ ക്ലബ്ബായ എയറോ​​ പ്ലെയിൻ യു.ബി.എൽ (യുനൈറ്റഡ്​ ബാഡ്​മിന്‍റൺ ലജന്‍റ്​) സ്​പോർട്​സ്​ അക്കാദമിയുടെ നേതൃത്വത്തിൽ ഗോൾഡ്​ ലെവൽ ബാഡ്​മിന്‍റൺ ടൂർണമെന്‍റ്​ സംഘടിപ്പിക്കും. മൂന്നാം സീസൺ നവംബർ 6, 13, 20 തീയതികളിൽ ആണ് ടൂർണമെന്‍റ്​ നടക്കുക. യു.എ.ഇ സ്​പോർട്​സ്​ കൗൺസിലിന്‍റെ അംഗീകാരത്തോടെ നടത്തുന്ന ടൂർണമെന്റിൽ സിംഗിൾസ്​, ഡബിൾസ്​, മിക്സഡ്​ ഡബിൾസ്​ ഇനങ്ങളിൽ മത്സരമുണ്ടാവുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

പ്രഫഷനൽ കാറ്റഗറിയിൽ ദേര ഫോർച്യൂണ സ്​പോർട്​സ്​ അക്കാദമിയിലാണ്​ മത്സരം. നവംബർ 12ന്​ ഖിസൈസ്​ പ്രൈം സ്റ്റാർ അക്കാദമിയിൽ കുട്ടികളുടെ കാറ്റഗറി മത്സരങ്ങളും നടക്കും. രാവിലെ ഒമ്പത്​ മുതൽ രാത്രി പത്ത്​ വരെയായിരിക്കും മത്സരങ്ങൾ. വിജയികൾക്ക്​ 50,000 ദിർഹം വരെ കാഷ്​ അവാർഡും ട്രോഫികളും മറ്റ്​ സമ്മാനങ്ങളും നൽകും.വിവിധ കാറ്റഗറികളിലായി റൗണ്ട്​ റോബിൻ മാതൃകയിലായിരിക്കും. വിവിധ രാജ്യങ്ങളിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന എലൈറ്റ്​ കാറ്റഗറി മത്സരങ്ങളും നടക്കും. 150ഓളം അംഗങ്ങളുള്ള കൂട്ടായ്മയാണ്​ എയറോ​ ​ൈപ്ലൻ സ്​പോർട്​സ്​ അക്കാദമി. ബാഡ്​മിന്‍റൺ പ്രേമികളായ കുറച്ച്​ പേർ ചേർന്ന്​ തുടങ്ങിയ കൂട്ടായ്മ കൂടുതൽ പേരിലേക്ക്​ വ്യാപിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട്​ സീസണിലും മികച്ച പങ്കാളിത്തമാണുണ്ടായിരുന്നത്​. മത്സരം മാത്രമല്ല, ചെറിയ കുട്ടികൾ മുതലുള്ളവർക്ക്​ പരിശീലനം നൽകി മികച്ച താരങ്ങളായി വളർത്തിക്കൊണ്ടുവരലും കൂട്ടായ്മയുടെ ലക്ഷ്യമാണ്​. ദുബൈ ഫിറ്റ്​നസ്​ ചലഞ്ചിനുള്ള പിന്തുണ കൂടിയാണ്​ ഈ ടൂർണമെന്‍റെന്നും സംഘാടകർ കൂട്ടിചേർത്തു. ദുബൈ പാരഗൺ റസ്റ്റാറന്‍റിൽ നടന്ന വാർത്തസമ്മേളനത്തിൽ ടീം ജഴ്​സിയും ഒഫീഷ്യൽ ജഴ്​സിയും ട്രോഫികളും മെഡലുകളും പ്രകാശനം ചെയ്തു.

എക്സിക്യൂട്ടീവ്​ കമ്മിറ്റി അംഗങ്ങളായ അബൂ ഹാരിസ്​, സമീർ മുഹമ്മദ്​, സജജാദ്​, അസ്കർ, ഷിഹാബുദ്ദീൻ, അബ്​ദുൽ വഹാബ്​, അംഗങ്ങളായ ഫിറോസ്​ ഖാൻ, ഷബീർ തട്ടത്താഴത്ത്​, അനുരാഗ്​ വിശ്വനാഥൻ, ജിഷ്ണു, ഹാരിസ്​ സുൽത്താൻ, വിനീത്​, ശരത്​ കൃഷ്ണ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...