112-ാമത് മഹ്‍സൂസ് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ 1,142 വിജയികള്‍, ആകെ 1,690,600 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍

ദുബൈ: മഹ്‍സൂസിന്റെ 112-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ ആകെ 1,142 വിജയികള്‍ 1,690,600 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി. ഈവിങ്‌സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന, തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, രണ്ടു വര്‍ഷം കൊണ്ട് 31 മള്‍ട്ടി മില്യനയര്‍മാരെയാണ് സൃഷ്ടിച്ചിട്ടുള്ളത്. 10 മില്യന്‍ ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാനത്തിന് ഇത്തവണ ആരും അര്‍ഹരായില്ലെങ്കിലും നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 23 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 43,478 ദിര്‍ഹം വീതം നേടി.

17, 22, 30, 39, 40 എന്നിവയാണ് നറുക്കെടുത്ത സംഖ്യകള്‍. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1,116 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരായ സജീവ്, നീരവ്, ഫിലിപ്പൈന്‍സ് സ്വദേശിയായ ഗില്‍ബെര്‍ട്ടോ എന്നിവരാണ് 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. യഥാക്രമം 28692140, 28752052, 28579896 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് ഇവര്‍ വിജയികളായത്.

മില്യനയറാകാന്‍‌ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

വിവാദം അവസാനിച്ചു, വി കെ പ്രശാന്ത് എംഎല്‍എ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു

തിരുവനന്തപുരം: വിവാദമായ ശാസ്തമംഗലത്തെ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് വി കെ പ്രശാന്ത് എംഎല്‍എ ഒഴിയുന്നു. ശാസ്തമംഗലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ മരുതംകുഴിയിലേക്ക് ഓഫിസ് മാറാനാണ് തീരുമാനം. വട്ടിയൂർക്കാവ് യൂത്ത്...

അബുദാബിയിലെ ബട്ടർഫ്ലൈ ഗാർഡൻ ജനുവരി 9 ന് തുറക്കും

അബുദാബിയിലെ അൽ ഖാനയിൽ ഏറ്റവും പുതിയ ആകർഷണമായ ബട്ടർഫ്ലൈ ഗാർഡൻസ് 2026 ജനുവരി 9 ന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പതിനായിരത്തിലേറെ ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രത്തിൽ അവയ്ക്ക് അനുയോജ്യമായ വിധത്തിലാണ് താപനില...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് 21 വരെ നീട്ടി, പരാതിക്കാരിയെ കക്ഷി ചേർത്തു

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്ത കോടതി, മറുപടി...

ഡൽഹിയിലെ ഇലാഹി മസ്ജിദ് പരിസരത്തെ ഒഴിപ്പിക്കലിനിടെ സംഘർഷം; പോലീസിന് നേരെ കല്ലേറ്

ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിലുള്ള ഫൈസ് ഇലാഹി പള്ളിക്ക് സമീപം നടന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടി സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെത്തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ്...

ശബരിമല സ്വർണ്ണക്കൊള്ള; പത്മകുമാറിൻറ ജാമ്യാപേക്ഷ വീണ്ടും തള്ളി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും...

തമിഴ്‌നാട്ടില്‍ പിഎംകെ ഇനി എന്‍ഡിഎയില്‍

ഈ വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ രാഷ്ട്രീയ നീക്കവുമായി എന്‍ഡിഎ പട്ടാളി മക്കള്‍ പാര്‍ട്ടി (പിഎംകെ) എന്‍ഡിഎ മുന്നണിയില്‍ ചേരുമെന്ന് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.നിലവില്‍...

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി

ഫിലിപ്പീൻസിന്റെ കിഴക്കൻ ഭാഗങ്ങളിൽ ബുധനാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. ബകുലിൻ നഗരത്തിൽ നിന്ന് ഏകദേശം 68...

സ്വർണ്ണവില സർവ്വകാല റെക്കോഡിൽ, ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർദ്ധിച്ചു

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിയ്ക്കുന്നു. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർദ്ധിച്ചത്. ഒരു ലക്ഷം കടന്ന വില ഇപ്പോൾ അതേ വേഗതയിൽ തന്നെ മുന്നേറുകയാണ്. ഇന്നലെ ഗ്രാമിന് 12,725...