‘സുമതി വളവ്’ മലയാളസിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ സിനിമ: തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ആറു വർഷത്തോളം ഒരുമിച്ചു കണ്ട സ്വപ്നത്തിന്റെ സാഫല്യമാണ് ‘സുമതി വളവ്’ എന്ന സിനിമയെന്നും മലയാളസിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ സിനിമകൂടിയാണ് ഇതെന്നും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വിഷ്ണു ശങ്കര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ സുമതി വളവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഭിലാഷ് പിള്ള. പുതിയ തലമുറകളുടെ സ്വപ്നവും 90കളിലെ സിനിമകൾ ആണെന്നും സുമതിവളവിൽ 1993 കാലഘട്ടം പുനരാവിഷ്‌കരിക്കുന്നതിന് ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രം റഫറൻസായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹാസ്യവും ഭീതിയും ഒരുപോലെ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഒരു വിട്ടുവീഴ്ച്ചയും ഇല്ലാതെ കൊടുംകാട്ടിൽ ഏറെ ബുദ്ധിമുട്ടി എടുത്ത ചിത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംവിധായകൻ ശശിശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സിനിമയിൽ ഹരിശ്രീ അശോകന്റെ മകൻ അർജൂൻ അശോകൻ ആണ് നായകനായി എത്തുന്നത്. മുകേഷിന്റെ മകൻ ശ്രാവൺ, സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് എന്നിവരും വേഷമിടുന്നുണ്ട്. മാളികപ്പുറത്തിന് കുടുംബപ്രേക്ഷകര്‍ തന്നെ പിന്തുണയാണ് ഈ ചിത്രത്തിന്റെ പ്രേരണയെന്ന് വിഷ്ണു ശശി ശങ്കര്‍ പറഞ്ഞു. സാങ്കേതിക വിദ്യ ഒട്ടും വികസിക്കാത്ത കാലത്ത് നടക്കുന്ന കഥയാണിത്. ആ നാടിനെ പുതിയ സാങ്കേതിക വിദ്യയിലൂടെ പുനഃസൃഷ്ടിച്ച് പഴയ സിനിമയുടെ സ്വഭാവം കൊടുത്തതാണ് സുമതി വളവില്‍ സംവിധായകന്‍ കാണിച്ചിരിക്കുന്ന മിടുക്കെന്ന് അർജൂൻ അശോകൻ പറഞ്ഞു.

ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിൻ നാഥ് പുത്തഞ്ചേരിയാണ് സിനിമയിലെ പാട്ടുകളെഴുതിയത്. താരങ്ങളായ ബാലു വർഗീസ്, മാളവിക മനോജ്, ശ്രാവണ്‍ മുകേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ചിത്രത്തിന്റെ പ്രിമിയര്‍ ഷോയും അരങ്ങേറി. വാട്ടര്‍മാന്‍ ഫിലിംസ്, ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ യഥാക്രമം മുരളി കുന്നുംപുറത്ത്, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സുമതി വളവ് കേരളത്തിലും ഗള്‍ഫിലുമടക്കം വിവിധ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...