‘റായ് റായ് രാ രാ’; 24 മണിക്കൂറിൽ 46 മില്യൺ കാഴ്ചക്കാർ

രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ പുതിയ ചരിത്രം കുറിക്കുന്നു. റായ് റായ് രാ രാ” ഗാനം തെന്നിന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “റായ് റായ് രാ രാ” പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 46 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കി. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ഗാനത്തിന് 8 ലക്ഷത്തിലധികം ലൈക്സുകളും ലഭിച്ചു. ആഗോളതലത്തിൽ തരംഗമായ ആർ.ആർ.ആറിന് ശേഷം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘പെദ്ധി’. രാം ചരണിന്റെ തകർപ്പൻ നൃത്തച്ചുവടുകളും ജാനി മാസ്റ്ററുടെ കൊറിയോഗ്രഫിയും റഹ്മാന്റെ ഊർജ്ജസ്വലമായ സംഗീതവും ചേർന്നപ്പോൾ ആരാധകർക്ക് ഇതൊരു ദൃശ്യവിരുന്നായി മാറി.

29.21 മില്യൺ കാഴ്ചക്കാരുമായി ഗാനത്തിന്റെ തെലുങ്ക് പതിപ്പ് മാത്രം റെക്കോർഡ് നേട്ടം കൊയ്തു. ഇതോടെ ചിത്രത്തിലെ തന്നെ ആദ്യ ഗാനമായ “ചികിരി ചികിരി”യുടെ റെക്കോർഡാണ് ഈ പുത്തൻ ഗാനം മറികടന്നത്. എ.ആർ. റഹ്മാൻ ഈണം പകരുകയും തെലുങ്ക് പതിപ്പ് ആലപിക്കുകയും ചെയ്ത ഈ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “വാ വാ വീരാ” എന്ന വരികളോടെ എത്തിയ ഗാനത്തിന്റെ മലയാളം പതിപ്പ് രചിച്ചത് സിജി തുറവൂരും ആലപിച്ചത് ജിതിൻ രാജുമാണ്.

ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഗാനം, ഇതിനോടകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു. ബോളിവുഡ് താരം ജാൻവി കപൂർ നായികയാകുന്ന ഈ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാം ചരണും ശിവരാജ് കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘പെദ്ധി’ക്കുണ്ട്. സംവിധായകൻ ബുചി ബാബു സനയുടെ സിഗ്നേച്ചർ മേക്കിംഗ് ശൈലിയും അമ്പരപ്പിക്കുന്ന സിനിമാറ്റിക് ഫ്രെയിമുകളും ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു.ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. രത്നവേലു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവരുടെ സഹകരണത്തോടെ വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം 2026 ഏപ്രിൽ 30-നാണ് ആഗോളതലത്തിൽ തീയേറ്ററുകളിൽ എത്തുക. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും ടൈറ്റിൽ ഗ്ലിംപ്‌സും വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

മുണ്ടത്തിക്കോട് സ്ഫോടനം; ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അനുശോചനം രേഖപ്പെടുത്തി. സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവർക്കും ലുലു ഗ്രൂപ്പ് സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന്...

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം

മലപ്പുറം മൈലാടി വെള്ളൂർ റോഡിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റിൽ തീപിടുത്തം. യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. സമീപത്തെ ഇലക്ട്രിക് ലൈനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് തെങ്ങോല കത്തുകയും, അവിടെനിന്ന്...

മുണ്ടത്തിക്കോട് ദുരന്തം; അപകടകാരണം കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് കാരണം കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ പ്രാഥമികമായി വിലയിരുത്തി. ഷോർട്ട് സർക്യൂട്ട് മൂലമാണോ സ്ഫോടനം ഉണ്ടായതെന്ന കാര്യത്തിലാണ് ഇപ്പോൾ പ്രധാനമായും പരിശോധന നടക്കുന്നത്. ഇലക്ട്രിക്കൽ...

എന്തിനും തയ്യാറായിരിക്കാൻ നിർദ്ദേശം, ആക്രമണം വേണ്ട: ഡൊണാൾഡ് ട്രംപ്, ഹോർമുസിൽ കപ്പലിന് നേരെ വെടിവെപ്പ്

ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായും എന്നാൽ നാവിക ഉപരോധം തുടരുമെന്നും ഡൊണാൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം എന്തിനും തയ്യാറായിരിക്കാൻ സേനകൾക്ക്...

പാറമേക്കാവിന്റെ വെടിക്കോപ്പ് നിർമാണത്തിന് പാലക്കാട് ജില്ലാ കളക്ടറുടെ സ്റ്റോപ്പ് മെമോ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. പാലക്കാട് ജില്ലാ കളക്ടറാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ...

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം; പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും

തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന. വെടിക്കെട്ട് പൂർണമായും ഒഴിവാക്കുന്നത് സംബന്ധിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ആലോചനകൾ നടത്തുകയാണ്. തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി...

വാൽപ്പാറ അപകടത്തിൽ ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. മലപ്പുറം പള്ളിപ്പറമ്പ് സ്കൂൾ ഡ്രൈവർ നൗഷാദ് അലിയാണ് ഇന്ന് മരിച്ചത്. കൊയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. തീവ്രപരിചരണവിഭാ​ഗത്തിൽ കഴിയവെ പുലർച്ചെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ...

മുണ്ടത്തിക്കോട് സ്ഫോടനം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ, പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം സർക്കാർ തീരുമാനിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന്...