ദില്ലി: ബോളിവുഡ് താരം കങ്കണാ റണാവത്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ നാൾ മുൻപ് ചർച്ചാവിഷയം ആയിരുന്നെങ്കിലും പരസ്യമായി പ്രതിക്കരിക്കുകയാണ് കങ്കണ ഇപ്പോൾ. ജനങ്ങള്‍ ആഗ്രഹിക്കുകയും ബി.ജെ.പി. ടിക്കറ്റ് നല്‍കുകയും ചെയ്യുന്ന പക്ഷം ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്ന് മത്സരിക്കുന്നതിന് തയ്യാറാണെന്ന് അവര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഷിംലയില്‍ നടന്ന പഞ്ചായത്ത് ആജ് തക് ഹിമാചല്‍ പ്രദേശ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കങ്കണ. നവംബര്‍ 12-നാണ് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കവേ എ.എ.പിയ്ക്കെതിരേ ശക്തമായ നിലപടാണ് കങ്കണ സ്വീകരിച്ചത്. ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് സ്വന്തം സൗരോര്ജമുണ്ട്. അവര്‍ സ്വന്തം നിലയ്ക്ക് പച്ചക്കറികള്‍ കൃഷി ചെയ്യുന്നുമുണ്ട്. എ.എ.പിയുടെ വ്യാജവാഗ്ദാനങ്ങളില്‍ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ വീഴില്ലെന്നും അവര്‍ പറഞ്ഞു.