വാഴക്കന്ന് പറിക്കാനും കൂര്‍ക്കയുടെ തൊലികളയാനും യന്ത്രം, പേറ്റന്റ് നേടി കേരള കാര്‍ഷിക സര്‍വകലാശാല

വാഴക്കന്ന് പറിക്കാനും കൂര്‍ക്കയുടെ തൊലി കളയാനും ഉള്ള യന്ത്രം കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തു. രണ്ട് കാര്‍ഷിക യന്ത്രങ്ങള്‍ക്കും കേരള കാര്‍ഷിക സര്‍വകലാശാല പേറ്റന്റ് നേടി. ഡോ. ജയന്‍.പി.ആര്‍., കെ.എ.യു. ഗവേഷണ വിഭാഗം റിട്ട. മേധാവി ഡോ. ടി.ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ കൂര്‍ക്കയുടെ തൊലികളയുന്ന യന്ത്രം വികസിപ്പിക്കുന്നതിനും കാര്‍ഷിക സര്‍വകലാശാലക്കു കീഴിലുള്ള തവനൂരിലെ കേളപ്പജി കാര്‍ഷിക എന്‍ജിനീയറിങ് കോളേജില്‍ ഡോ. ജയന്‍. പി.ആര്‍., അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയര്‍ ഫാക്കല്‍റ്റി ഡീന്‍, റിസര്‍ച്ച് അസി. കെ.ആര്‍. അജിത്കുമാര്‍, വിദ്യാര്‍ഥികളായ ഹരികൃഷ്ണന്‍ എം., അശ്വതി വി. എന്നിവര്‍ വാഴക്കന്നു പിഴുതെടുക്കുന്ന യന്ത്രം വികസിപ്പിക്കുന്നതിനും നേതൃത്വം നല്‍കി.

ഒരു ഹൈഡ്രോളിക് സിലിന്‍ഡര്‍, കൊഴു, ഹൈഡ്രോളിക് പൈപ്പ്, നിയന്ത്രണവാല്‍വ് എന്നിവയാണ് ഈ യന്ത്രത്തിന്റെ ഭാഗങ്ങള്‍. ട്രാക്ടറിനോടു ബന്ധിപ്പിച്ചിട്ടുള്ള കൊഴു മണ്ണില്‍ത്താഴ്ത്തി വാഴക്കന്നുകള്‍ പിഴുതെടുക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം 180 വാഴകളില്‍നിന്ന് ഈ യന്ത്രം ഉപയോഗിച്ച് വാഴക്കന്നുകള്‍ പിഴുതുമാറ്റാന്‍ സാധിക്കും. കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന ട്രാക്ടര്‍ പോലുള്ള ഹൈഡ്രോളിക് യന്ത്രങ്ങളില്‍ നേരിട്ടോ അല്ലാതെയോ ബന്ധിപ്പിച്ച് ഉപയോഗിക്കാം.

കൂര്‍ക്കത്തൊലികളയുന്ന യന്ത്രത്തിൽ തൊലി കൂടുതല്‍ കളയുകയും എന്നാല്‍, പൊട്ടല്‍ നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയിൽ പീലിങ് യൂണിറ്റും നിയന്ത്രണദണ്ഡുമാണ് ഉള്ളത്. ഒരു മണിക്കൂറില്‍ 15 കിലോ കൂര്‍ക്ക ഇതില്‍ തൊലി കളഞ്ഞെടുക്കുന്നതിന് സാധിക്കും. കൂര്‍ക്കക്കു പുറമേ, ചെറുകിഴങ്ങ്, ചക്കക്കുരു എന്നിവയും ഇതുപയോഗിച്ച് തൊലി കളയാം. കൂര്‍ക്ക യന്ത്രത്തില്‍ ഇട്ടുകൊടുത്ത് വെള്ളമൊഴിച്ച് യന്ത്രം പ്രവര്‍ത്തിപ്പിക്കാം. വീടുകളില്‍ ഉപയോഗിക്കുന്ന ഗ്രൈന്‍ഡറില്‍ ഘടിപ്പിക്കാവുന്ന യന്ത്രമാണ് കൂര്‍ക്കയുടെ തൊലി കളയുന്നതിന് കണ്ടെത്തിയിട്ടുള്ളത്.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...