യു എ ഇയിൽ ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി യു എ ഇ അധികൃതർ അറിയിച്ചു. മാസപ്പിറവി ദൃശ്യമായതോടെ 2026 മെയ് 18, തിങ്കളാഴ്ച ദുൽ ഹജ്ജ് മാസത്തിലെ ആദ്യ ദിനമായിരിക്കും. അറഫാ ദിനം 2026 മെയ് 26 ചൊവാഴ്ചയും, ബലിപെരുന്നാൾ 2026 മെയ് 27 ബുധനാഴ്ചയുമായിരിക്കുമെന്ന് ഫത്വ കൗൺസിൽ വ്യക്തമാക്കി.
