യു എ ഇയിൽ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും അവധിദിനങ്ങൾ 2026 മെയ് 25 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് അറിയിച്ചു. യു എ ഇയിലെ പൊതുമേഖലയിൽ 2026 മെയ് 25, തിങ്കളാഴ്ച മുതൽ മെയ് 29, വെള്ളിയാഴ്ച വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് വ്യക്തമാക്കിയിട്ടുണ്ട്. അവധിയ്ക്ക് ശേഷം യു എ ഇയിലെ പൊതുമേഖലയിലെ പ്രവർത്തനങ്ങൾ 2026 ജൂൺ 1, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും.
