ഷാർജയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2026 ഏപ്രിൽ 20, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും. ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നഴ്സറികളിൽ 2026 ഏപ്രിൽ 16 വ്യാഴാഴ്ച മുതൽ കുട്ടികളെ പ്രവേശിപ്പിക്കുമെന്നും ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

