മണ്ഡല പുനർനിർണ്ണയം; ഫെഡറൽ സംവിധാനത്തെ തകർക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മണ്ഡല പുനർനിർണ്ണയ നീക്കം രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പോലുള്ള സംസ്ഥാനങ്ങളെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതി എന്ന തത്വത്തെയും അട്ടിമറിക്കുന്നതാണ് പുതിയ ബില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

സംസ്ഥാനങ്ങളുമായി സമവായത്തിലെത്താതെ ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തിൽ കേന്ദ്രം ഏകപക്ഷീയമായി മുന്നോട്ട് പോകുന്നത് ആശങ്കാജനകമാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള മുൻതൂക്കം ലോക്സഭാ സീറ്റുകളുടെ വർദ്ധനവിലൂടെ സ്ഥിരമായ രാഷ്ട്രീയ അധികാരമാക്കി മാറ്റാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

“മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കിയാൽ കേരളത്തെ അത് നേരിട്ട് ബാധിക്കും. ജനസംഖ്യാ നിയന്ത്രണം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണിത്. പ്രാതിനിധ്യം കുറയ്ക്കുന്നത് നീതിയുക്തമായ ഫെഡറൽ സംവിധാനമല്ല,” പിണറായി വിജയൻ പറഞ്ഞു. ജനസംഖ്യ നിയന്ത്രിക്കുന്നത് നഷ്ടമാണെന്നും നിയന്ത്രിക്കാതിരിക്കുന്നത് നേട്ടമാണെന്നുമുള്ള സന്ദേശം രാജ്യത്തിന്റെ ജനാധിപത്യത്തിന് അപകടകരമാണ്. സ്വാതന്ത്ര്യത്തിന് ശേഷം കേന്ദ്ര സർക്കാരുകൾ പ്രോത്സാഹിപ്പിച്ച കുടുംബസൂത്രണ നയങ്ങൾ പിന്തുടർന്ന സംസ്ഥാനങ്ങൾക്ക് ഇപ്പോൾ പാർലമെന്റിലെ പ്രാതിനിധ്യം നഷ്ടപ്പെടുകയാണ്. ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു.

വനിതാ സംവരണം പോലുള്ള സാമൂഹിക നീതിയുടെ വിഷയങ്ങളെ ഇതിനായി ഒരു മറയാക്കി ഉപയോഗിക്കുന്നത് ഇടുങ്ങിയ രാഷ്ട്രീയ താൽപ്പര്യങ്ങൾ മൂലമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സ്ത്രീകൾക്ക് രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അതിന്റെ പേരിൽ സംസ്ഥാനങ്ങൾക്കിടയിലുള്ള തുല്യതയും നീതിയും നിഷേധിക്കുന്നത് ജനാധിപത്യത്തെ തകർക്കലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യം എന്നത് വെറും സംഖ്യാ ഭൂരിപക്ഷമല്ല, മറിച്ച് നീതിയിലും തുല്യ പ്രാതിനിധ്യത്തിലും അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറൽ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ ബഹുമാനവും അർഹമായ പ്രാതിനിധ്യവും ഉറപ്പാക്കണമെന്നും ഈ ജനവിരുദ്ധ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...