ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്‍റെ അയർലൻഡ് പര്യടനത്തിൽ അയർലൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ സെലക്ഷൻ കമ്മിറ്റി വൈഭവിനെ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജൂണിൽ നടക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ രണ്ടാം നിര ടീമിനെയായിരിക്കും അയക്കുക എന്നാണ് സൂചന.
ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചാൽ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവിന് സ്വന്തമാകും. നിലവിൽ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോർഡ് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ്. പതിനാറാം വയസില്‍ പുരുഷ ക്രിക്കറ്റില്‍ അരങ്ങേറി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേട്ടവും ഇതോടെ വൈഭവ് തകര്‍ക്കും. താരങ്ങളിൽ നിലവിൽ ഷഫാലി വർമ്മയുടെ പേരിലുള്ള റെക്കോർഡാണ് വൈഭവിന് സ്വന്തമാകുക. 15 വയസ്, 7 മാസം, 27 ദിവസം ആണ് ഷഫാലി വർമ്മ ക്രിക്കറ്റിലേക്ക് എത്തുമ്പോൾ ഉള്ള പ്രായം.
കഴിഞ്ഞ ഐപിഎൽ സീസണിൽ അരങ്ങേറ്റം കുറിച്ച വൈഭവ്, ഷാർദുല്‍ താക്കൂറിന്‍റെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ അടിച്ചാണ് വരവറിയിച്ചത്. 35 പന്തിൽ സെഞ്ച്വറി തികച്ച് ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡും ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

