ഒറ്റപ്പാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് സി പി എമ്മിയിൽ നിന്നും പുറത്തുപോയ പി കെ ശശി. വോട്ട് രേഖപ്പെടുത്തിയ ശേഷം ‘അയാം വെരി ഹാപ്പി’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നതെന്നും ഒറ്റപ്പാലത്ത് യുഡിഎഫ് ജയം ഉറപ്പാണെന്നും എൽഡിഎഫിന് പരാജയ ഭീതിയാണെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബത്തോടൊപ്പം ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ് വി എ യുപി സ്കൂളിൽ എത്തിയാണ് പി കെ ശശി വോട്ട് ചെയ്തത്.
“ആദ്യമായി അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്തു, അയാം വെരി ഹാപ്പി”; ഒറ്റപാലത്ത് വിജയം ഉറപ്പെന്ന് പി കെ ശശി

