നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം മത്സരിക്കാനിറങ്ങുന്ന തെരഞ്ഞെടുപ്പിന് ഇനി മൂന്ന് നാൾ മാത്രമേ ശേഷിക്കുന്നുള്ളു. നാളെയാണ് കലാശക്കൊട്ട്. ഭരണം നിലനിർത്താം എന്ന ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷമെങ്കിൽ ഇക്കുറിയെങ്കിലും ഭരണം പിടിക്കണം എന്ന വാശിയിലാണ് യു ഡി എഫ്. എന്നാൽ പ്രധാന മന്ത്രി നരേന്ദ്രമോദിയടക്കം എത്തി പ്രചാരണം നടത്തിയത് വോട്ടായി മാറ്റി സീറ്റുകൾ നേടി നിർണ്ണായക ശക്തിയാവുക എന്ന പരിശ്രമത്തിലാണ് എൻ ഡി എ സഖ്യം.
കേന്ദ്രമന്ത്രി അമിത്‌ഷയും കോണ്ഗ്രെസ്സ് എം പി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും കേരളത്തിൽ ഉണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയിൽ തുടരുന്നുണ്ട്. BJP യുടെ 47 ആം സ്ഥാപക ദിനം പ്രമാണിച്ച് സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലെണ്ടർ പിയേസ്, BJP ദേശിയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവരും തിരുവനന്തപുരത്ത് ഉണ്ട്. വട്ടിയൂർക്കാവ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനായി ഡി കെ ശിവകുമാർ റോഡ് ഷോയിൽ പങ്കെടുക്കും.

