മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് അടച്ചിടുന്നതെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകരെ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഈ മാസം ആദ്യം തന്നെ ദുബായ് ഗ്ലോബൽ വില്ലെജ് താത്കാലികമായി രണ്ടു ദിവസത്തേക്ക് അടച്ചിരുന്നെങ്കിലും പിന്നീട് അത് തുടരുകയായിരുന്നു. മാർച്ച് 1 മുതലാണ് ഗ്ലോബൽ വില്ലെജ് അടച്ചത്. ആദ്യം മാർച്ച് 8 വരെ അടച്ചിടാനായിരുന്നു തീരുമാനം. എന്നാൽ സുരക്ഷാ സാഹചര്യവും മുന്കരുതലിന്റെയും ഭാഗമായി അനിശ്ചിത കാലത്തേക്ക് അടച്ചിടുകയാണെന്ന് അധികൃതർ അറിയിച്ചു.
ഗ്ലോബൽ വില്ലെജ് തുറക്കുന്നതുമായുള്ള വിവരങ്ങൾ വെബ്സൈറ്റിലും ഔദ്യോഗിക സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിക്കും എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

