ടി20 ലോകകപ്പ് 2026; ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാർ

മുംബൈ: നാളിതുവരെ ഏറ്റവും കൂടുതലാളുകള്‍ കണ്ട എഡിഷനായി ഐസിസി പുരുഷ ടി20 ലോകകപ്പ് 2026. ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാരെ നേടാന്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പിനായെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ ജയ് ഷാ ബുധനാഴ്ച സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 2026 ഐസിസി ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഡിജിറ്റല്‍, പ്രക്ഷേപണ പങ്കാളിയായ ജിയോ ഹോട്ട്സ്റ്റാറില്‍ കണ്ടത് 16.30 കോടി ആളുകളാണ്. കാണികളുടെ എണ്ണത്തിലെ സര്‍വകാല റെക്കോഡാണിത്. ഇതോടെയാണ് ജിയോ ഹോട്ട്സ്റ്റാറില്‍ കൂടുതല്‍ പേര്‍ തത്സമയം കണ്ട ടി20 ലോകകപ്പ് മത്സരമെന്ന റെക്കോഡ് ഈ ത്രസിപ്പിക്കുന്ന പോരാട്ടം സ്വന്തമാക്കിയത്.

ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയ മത്സരമാണ് ഇതുവരെ ജിയോ ഹോട്ട്സ്റ്റാറില്‍ ഏറ്റവും കൂടുതല്‍ പേര്‍ ലൈവായി കണ്ട പോരാട്ടം. ഫെബ്രുവരി 15-നായിരുന്നു ചിര വൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഗ്രൂപ്പ് ഘട്ട മത്സരം. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കൂടി നടക്കാനിരിക്കെ കാഴ്ചക്കാരുടെ എണ്ണം ഇനിയും ഉയരും എന്നാണ് കണക്കുകൂട്ടുന്നത്.

‘ഐസിസി ടി20 ലോകകപ്പ് 2026 യാത്ര ആരംഭിച്ചത് എക്കാലത്തെയും വലിയ ആഗോള ക്രിക്കറ്റ് ഇവന്റ് ആകണമെന്ന ലക്ഷ്യത്തോടെയാണ്. അത് ഇന്ത്യയില്‍ 50 കോടിയിലേറെ പേര്‍ കണ്ടതില്‍ ഞാന്‍ വിനയാന്വിതനാണ്, ഇതുവരെയുള്ള ഏതൊരു ടി20 ലോകകപ്പ് ഇഡിഷനേക്കാളും ഉയര്‍ന്ന കണക്കാണിത്. JioHotstarല്‍ ഒരേസമയം 60.5 ദശലക്ഷം ആളുകള്‍ ഇവന്റ് കണ്ടത് ഏറെ സന്തോഷകരമാണ്. ടൂര്‍ണമെന്റിന്റെ നോക്കൗട്ട് മത്സരങ്ങള്‍ ഇന്ന് രാത്രി ആരംഭിക്കും. ഞങ്ങളുടെ ഇവന്റുകള്‍ക്ക് ഇന്ത്യന്‍ ആരാധകരില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹം കൂടുതല്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു’ – ജയ് ഷാ എക്‌സില്‍ കുറിച്ചു.

2024-ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനലിനെ പോലും പിന്നിലാക്കിയാണ് ഇന്ത്യ-പാക് മത്സരം ചരിത്രമെഴുതിയത്. ഇതുവരെയുള്ള ഐസിസി ടി20 ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ ആസ്വാദകര്‍ തത്സമയം കണ്ട ഏറ്റുമുട്ടലും ഇതുതന്നെ. അതേസമയം മത്സരം നടക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലനിന്ന അനിശ്ചിതത്വങ്ങളും വിവാദങ്ങളുമെല്ലാം ക്രിക്കറ്റ് ആസ്വാദകരെ സ്വാധീനിച്ചതും കാഴ്ചക്കാരുടെ എണ്ണം കൂടുന്നതില്‍ നിര്‍ണായകമായി. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം കണ്ടതിനേക്കാള്‍ കൂടുതല്‍ ക്രിക്കറ്റ് ആരാധകര്‍ ഇക്കുറിയത്തെ അങ്കം കണ്ടെന്നതാണ് സവിശേഷത. കാഴ്ചക്കാരുടെ എണ്ണത്തില്‍ 56 ശതമാനത്തിന്റെ കുതിപ്പാണുണ്ടായത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...