പി കെ ശശിയെ സി പി എം പുറത്താക്കി

പാലക്കാട്ടെ സിപിഐഎം വിമത കൺവെൻഷനിൽ പങ്കെടുത്തത്തിന് പിന്നാലെ പി കെ ശശിയെ സി പി എം പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. അതേസമയം തന്റെ പ്രവർത്തനം തുടരുമെന്ന് പി കെ ശശി പ്രതികരിച്ചു. സിപിഐഎമ്മുമായി ഇടഞ്ഞുനിൽക്കുകയായിരുന്ന പി കെ ശശി പുറത്തേക്കുതന്നെ എന്ന് സ്ഥിരീകരിക്കുന്ന രീതിയിൽ ആയിരുന്നു വിമത കൺവെൻഷനിൽ പി കെ ശശിയുടെ പ്രസംഗം.

പാലക്കാട് ജില്ലയിലെ സിപിഎം നേതൃത്വത്തോട് കലഹിച്ച് നിൽക്കുന്നവർ രൂപം നൽകിയ മാർക്‌സിസ്റ്റ് കൂട്ടായ്മ പാലക്കാട് പാർവതി കല്യാണമണ്ഡപത്തിൽ മുൻ എംഎൽഎ പി കെ ശശിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കൺവെൻഷനിലെത്തിയ അദ്ദേഹത്തിന് വൻസ്വീകരണമാണ് ലഭിച്ചത്. വിമതരുടെ കൂട്ടായ്മയല്ലെന്നും വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകാരുടെ കൺവെൻഷനാണിതെന്നും പി കെ ശശി പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പാർട്ടിയോട് അകന്നുനിൽക്കുന്നവരടക്കം നൂറുകണക്കിനാളുകൾ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. എം ആർ മുരളിയുടെയും പി എ ഗോകുൽദാസിന്റെയും നേതൃത്വത്തിൽ മുമ്പ് പാർട്ടിയിൽ ചില നീക്കങ്ങൾ നടന്ന സമയത്തു പോലും ഇത്തരമൊരു കൺവെൻഷൻ ജില്ലയിൽ ചേർന്നിരുന്നില്ല. പി കെ ശശിക്ക് സ്വാധീനമുള്ള മണ്ണാർക്കാട് മണ്ഡലത്തിൽനിന്ന് മാത്രം അഞ്ഞൂറിലധികംപേർ പങ്കെടുക്കുമെന്ന് മണ്ണാർക്കാട്ടെ കൂട്ടായ്മാ ഭാരവാഹികൾ പറഞ്ഞു.

‌നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ പി കെ ശശിയെ സ്ഥാനാർത്ഥിയാക്കാനും നീക്കം നടക്കുന്നുണ്ട്. യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് നീക്കം. കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ടിനുപുറമേ വോയ്‌സ് ഓഫ് വടക്കഞ്ചേരി, മണ്ണാർക്കാട്ടെ ജനകീയ മതേതര മുന്നണി എന്നീ വിമത കൂട്ടായ്മകളും പങ്കെടുക്കും. നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത ജില്ലാ കമ്മിറ്റിയിലെ അഞ്ചംഗങ്ങളുടെ മാനസികപിന്തുണ തങ്ങൾക്കുണ്ടെന്നും ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ട് നേതാവ് സതീഷ് പറഞ്ഞു. വടക്കഞ്ചേരി മുൻ ഏരിയാ സെക്രട്ടറി കെ ബാലൻ, ഏരിയാ കമ്മിറ്റിയംഗം പി ഗംഗാധരൻ എന്നിവരും കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...