അമിതവേഗതയിൽ വാഹനം ഓടിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ട്രാഫിക് പിഴ ശിക്ഷ. 1000 രൂപയാണ് താരത്തിന് പിഴ ചുമത്തിയത്. റാഞ്ചിയിലെ സിറ്റി ട്രാഫിക് മോണിറ്ററിംഗ് സിസ്റ്റം ധോണിയുടെ വീടിന് സമീപം വേഗത ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരം ഇ-ചെല്ലാൻ നൽകുകയായിരുന്നു. ഓട്ടോമേറ്റഡ് നിരീക്ഷണ സംവിധാനമാണ് ധോണിയുടെ വാഹനം നിശ്ചിത വേഗപരിധി ലംഘിച്ചതായി കണ്ടെത്തിയത്.

