കോട്ടയം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എന്‍എസ്എസ് അനുമതി നിഷേധിച്ചു. ചങ്ങനാശേരി എസ്ബി കോളേജിലെ ശതാബ്ദി ആഘോഷങ്ങള്‍ക്കാണ് ഉപരാഷ്‌ട്രപതി എത്തുന്നത്. വെളളിയാഴ്ച രാവിലെ ആണ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് അനുമതി ചോദിച്ചത്. എന്‍എസ്എസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഉപരാഷ്‌ട്രപതിയുടെ പര്യടനത്തിന്റെ സമയവിവര പട്ടിക പുതുക്കി ഇറക്കും.
ദില്ലിയിൽ നിന്ന് വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ എത്തുന്ന ഉപരാഷ്‌ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശേരിയിലെത്തും. പെരുന്ന എന്‍എസ്എസ് കോളജ് മൈതാനത്താണ് ഹെലികോപ്റ്റര്‍ ഇറങ്ങുക.തുടര്‍ന്ന് മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താനാണ് തീരുമാനിച്ചത്.

