കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റി. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂരിലെ പരിപാടികൾക്ക് ശേഷം വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു.കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്.
മന്ത്രിക്കൊപ്പം സ്പീക്കര്‍ എൻ എം ഷംസീറും ഉണ്ടായിരുന്നു. തന്റെ കഴുത്തിന് പരുക്കേറ്റതായി മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം അതെ ട്രെയിനിൽ തന്നെ യാത്രചെയ്യാനെത്തിയ സ്പീക്കർ എ എൻ ഷംസീറും ഇക്കാര്യമാണ് സ്ഥിരീകരിച്ചു. റെയിൽവേസ്റ്റേഷനിൽ വെച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

