എമിറേറ്റിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
ഷാർജയിൽ റോഡിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുന്നതാണ്. മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പടെ ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾ, വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഏതാനം നിമിഷത്തെ അശ്രദ്ധ പോലും ഗുരുതരമായ ഗതാഗത അപകടങ്ങൾക്ക് പ്രധാന കാരണങ്ങളായി തുടരുന്നുവെന്ന് പോലീസ് കൂട്ടിച്ചേർത്തു.
അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് ഷാർജ പോലീസിന്റെ മുന്നറിയിപ്പ്

