സൗദി അറേബ്യ വിവിധ മേഖലകളിൽ 2026 ഫെബ്രുവരി 28 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഫെബ്രുവരി 24, ചൊവാഴ്ച മുതൽ 2026 ഫെബ്രുവരി 28, ശനിയാഴ്ച വരെ ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്. ഈ അസ്ഥിര കാലാവസ്ഥാ സാഹചര്യം തബൂക്, മദീന, മക്ക, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ തുടങ്ങിയ പ്രദേശങ്ങളെ ബാധിക്കുന്നതാണ്. ഖാസിം, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, നജ്‌റാൻ തുടങ്ങിയ പ്രദേശങ്ങളിലും ഈ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.

