കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും?

കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. ബിജെപിയുടെ പ്രതീക്ഷ ഉള്ള മണ്ഡലങ്ങളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ജോർജ് കുര്യന്റെ കാലാവധി ഈ വരുന്ന ജൂണിൽ അവസാനിക്കും.

മധ്യകേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങളിൽ ശക്തരായ സിറോ മലബാർ വിഭാഗത്തിന്റെ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെ അണിനിരത്തുക എന്നാണ് സൂചന. കാഞ്ഞിരപ്പള്ളിയുടെ തൊട്ടടുത്ത മണ്ഡലങ്ങളായ പൂഞ്ഞാറിൽ പി.സി. ജോർജ്, പാലയിൽ ഷോൺ ജോർജ് എന്നിവരും മത്സരിക്കുന്നതോടെ മൂന്നിടത്തും താമര വിരിയുമെന്ന വൻ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. കോൺഗ്രസ് നേതാവായിരുന്ന മുൻ കാഞ്ഞിരപ്പള്ളി എംഎൽഎ ജോർജ് ജെ. മാത്യു അടക്കമുള്ള പ്രമുഖർ എൻഡിഎ മുന്നണിയിൽ എത്തിയതും പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്.

അതിനിടെ ശോഭാ സുരേന്ദ്രൻ പാലക്കാടും പത്മജ വേണുഗോപാൽ തൃശൂരും മത്സരിക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ 946 വോട്ടുകൾക്ക് പരാജയപ്പെട്ട പത്മജാ വേണുഗോപാൽ ഇത്തവണ ബിജെപി ടിക്കറ്റിൽ തൃശ്ശൂരിൽ അങ്കം കുറിക്കും. തൃശ്ശൂർ പത്മജക്ക് സുപരിചിതം ആണെന്നതും സുരേഷ് ഗോപിയുടെ പിന്തുണയും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് ആറിന് കൊച്ചിയിൽ മോദിയെത്തും. എൻഡിഎയുടെ പ്രകടന പത്രിക മോദി അന്ന് പുറത്തിറക്കും. മതമേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മോദിയുടെ വരവോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടാനാണ് ബിജെപി നീക്കം.

ഇനി ‘കേരളം’, ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’എന്നതുമാറ്റി ‘കേരളം’ എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽ‌കി. ബില്ല് രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയയ്ക്കും. നിയമസഭയുടെ അഭിപ്രായം തേടിയശേഷം കേന്ദ്രം തുടർനടപടി സ്വീകരിക്കും. പാർലമെന്റും ബിൽ പാസാക്കണം. കേരള...

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 18 പേര്‍ക്ക് ദാരുണാന്ത്യം; 25 പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പതിനെട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ത്രീശൂലി നദിയിലേക്ക് ബസ് മറിയുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പൊഖറയില്‍ നിന്ന് കാഠ്മണ്ഡുവിലേയ്ക്ക് പോകുകയായിരുന്ന ബസാണ്...

‘കേരള സ്റ്റോറി 2’ വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി; നാളെ ഹൈക്കോടതി സിനിമ കാണും

കൊച്ചി: 'കേരള സ്റ്റോറി 2' വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. ടീസർ പിൻവലിക്കാൻ നിർമാതാക്കള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. സിനിമ നാളെ കോടതി കാണും. നാളെ വൈകിട്ട് സിനിമ കാണുമെന്ന് ജസ്റ്റീസ് ബച്ചു കുര്യൻ...

‘കേരള സ്റ്റോറി 2’,പ്രശ്നമുണ്ടെങ്കിൽ കോടതി ഇടപെടുമെന്ന് രാജീവ് ചന്ദ്രശേഖർ

വിവാദ ചിത്രം 'കേരള സ്റ്റോറി 2' ചിത്രത്തിന്റെ ട്രെയിലർ ഇതുവരെ കണ്ടിട്ടില്ലെന്നും ഇനി കാണാൻ പദ്ധതിയില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.''ഞാൻ അത് കണ്ടിട്ടില്ല. ഞാൻ അത് കാണാൻ പോകുന്നില്ല. കാണാൻ...

ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു വീണ് അപകടം; രോഗിയുൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം

റാഞ്ചി: ജാർഖണ്ഡിലെ ചത്ര ജില്ലയിൽ എയർ ആംബുലൻസ് തകർന്നു വീണ് രോഗിയുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. റെഡ്‌ബേർഡ് എയർവേയ്‌സ് എന്ന സ്വകാര്യ...

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; വ്യോമ- റോഡ് ഗതാഗതം തടസ്സപ്പെട്ടു

യുഎഇയിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്. മൂടൽമഞ്ഞ് വ്യോമ ഗതാഗതത്തെയും, റോഡ് ഗതാഗതത്തെയും ഒരുപോലെ ബാധിച്ചു. ദുബായ്, ഷാർജ വിമാനത്താവളങ്ങളിലെ പല വിമാനങ്ങളും വൈകി. ദുബായിൽ ഉണ്ടായ കനത്ത മൂടൽമഞ്ഞ് ദുബായ്...

‘കേരളം’ എന്ന് പുനർനാമകരണം ചെയ്യൽ; ബില്ലിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയേക്കും

കേരളത്തെ കേരളം എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബില്ലിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകാൻ സാധ്യത. കേരള നിയമസഭ ഇതിനകം കേരളം എന്ന് പുനർനാമകരണം ചെയ്യാനുള്ള പ്രമേയം പാസാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്ര...

വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്നുവീണു, മൂന്നു തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്നു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡാണ് തകർന്നുവീണത്. ലോഡിങ് തൊഴിലാളികളായ അഷ്‌റഫ്, ജബ്ബാർ, ബഷീർ എന്നിവരാണ് ഈ അപകടത്തിൽപെട്ട് മരിച്ചത്....