സുനിത വില്യംസ്‌ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് നാസ

2024 ജൂണിൽ എട്ട് ദിവസത്തെ ചെറിയൊരു യാത്രയ്ക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ച ഇന്ത്യൻ വംശജ സുനിത വില്യംസിനും ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോറിനും ഒൻപത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കേണ്ടിവന്ന സംഭവത്തിൽ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് നാസ ഔദ്യോഗികമായി സമ്മതിച്ചു. എഞ്ചിനീയറിംഗ് വിഭാഗത്തിന്റെയും നേതൃത്വത്തിന്റെയും ദയനീയ പരാജയമാണ് ഈ ദൗത്യമെന്ന് നാസ വിശേഷിപ്പിച്ചു

സംഭവത്തിൽ നാസയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത് വരുമ്പോൾ ദൗത്യത്തെ’ടൈപ്പ് എ’ വിഭാഗത്തിൽപ്പെട്ട അപകടമായി നാസ റിപ്പോർട്ടിൽ ലേബൽ ചെയ്തിട്ടുണ്ട്. ബോയിങ് കമ്പനിയുടെ സ്റ്റാർലൈനറിന്റെ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പറക്കലിനിടയിൽ സംഭവിച്ച വീഴ്ചകൾ ഈ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. നാസയുടെ ഉദ്യോഗസ്ഥവൃന്ദത്തെയും ബോയിങ്ങിനെയും രൂക്ഷമായി വിമർശിക്കുന്നതാണ് 300-ൽ അധികം പേജുകളുള്ള റിപ്പോർട്ട്. എഞ്ചിനീയറിങ്ങിലെ പിഴവുകൾ, അപര്യാപ്തമായ മേൽനോട്ടം തുടങ്ങിയവ ഒരാഴ്ച നീണ്ടുനിൽക്കേണ്ട ദൗത്യത്തെ മാസങ്ങളോളം നീളുന്നതാക്കിയെന്നും വിൽമോറിനും വില്യംസിനും ശാരീരികവും മാനസികവുമായ കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ ദൗത്യത്തെ ‘ടൈപ്പ് എ’ വിഭാഗത്തിലുള്ള ദുരന്തമായാണ് ഇപ്പോൾ നാസ തരംതിരിച്ചിരിക്കുന്നത്. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി കൽപ്പന ചൗള കൊല്ലപ്പെട്ട 2003-ലെ കൊളംബിയ ബഹിരാകാശ പേടക ദുരന്തത്തിന് നൽകിയ അതേ വിഭാഗമാണിത്.
ബോയിംഗ് സ്റ്റാർലൈനർ ദൗത്യം പരാജയപ്പെട്ടതിനെത്തുടർന്ന് സുനിത വില്യംസും ബുച്ച് വിൽമോറും 286 ദിവസമാണ് ബഹിരാകാശത്ത് കുടുങ്ങിക്കിടന്നത്. 2026 ഫെബ്രുവരി 19-ന് പുറത്തുവിട്ട 311 പേജുള്ള റിപ്പോർട്ടിൽ, നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ ഏജൻസിയെയും ബോയിംഗിനെയും രൂക്ഷമായി വിമർശിച്ചു. പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ വേണ്ടി സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നാണ് പ്രധാന ആരോപണം.

ബഹിരാകാശ സഞ്ചാരികൾ സുരക്ഷിതമായി നിലയത്തിൽ എത്തിയെങ്കിലും പേടകത്തിൻ്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ കഴിയാത്തത്ര ആഴത്തിലുള്ളതായിരുന്നു. സുരക്ഷയേക്കാൾ കൂടുതൽ സമയക്രമത്തിന് മുൻഗണന നൽകിയ നാസ മാനേജർമാരുടെ നിലപാട് ഏജൻസിക്കുള്ളിൽ അവിശ്വാസത്തിന്റെ സംസ്കാരം സൃഷ്ടിച്ചുവെന്ന് അന്വേഷകർ കണ്ടെത്തി. ഇതോടെ നിശ്ചയിച്ച ഒരു വാരത്തിന് പകരം 2025 മാർച്ച് വരെ അവർക്ക് അവിടെ തുടരേണ്ടി വന്നു. ഒടുവിൽ സ്പേസ് എക്സ് പേടകത്തിലാണ് ഇവർ ഭൂമിയിലേക്ക് മടങ്ങിയത്.

ബോയിങ് എയർക്രാഫ്റ്റ് ബിസിനസിലും ബഹിരാകാശ വാഹനങ്ങളുടെ രംഗത്തും കടുത്ത മത്സരം നേരിടുന്ന സമയത്താണ് സംഭവം നടക്കുന്നത്. സ്റ്റാർലൈനറിന്റെ പരാജയപ്പെട്ട പരീക്ഷണപ്പറക്കലിന് മുമ്പുതന്നെ അക്കാലത്ത് പുതിയതായി രംഗത്തെത്തിയ സ്‌പേസ്എക്‌സിന്റെ ഡ്രാഗൺ ക്യാപ്സ്യൂൾ പലതവണ പല വിജയകരമായ ദൗത്യങ്ങൾ പൂർത്തിയാക്കിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യങ്ങൾ നടത്താൻ ശേഷിയുള്ള രണ്ടാമത്തെ കമ്പനിയായി ബോയിങ്ങിനെ നിലനിർത്താനുള്ള നാസയുടെ ആഗ്രഹം തീരുമാനമെടുക്കലിനെ സ്വാധീനിക്കുകയും അപകടം വിളിച്ചുവരുത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

നാസയുടെ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ വിശദാംശങ്ങൾ പുറത്തുവരുന്നതിന് മുമ്പ് ബ്ലൂംബർഗ് ന്യൂസ് ആണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭാവിയിൽ സമാനമായ പിഴവുകൾ ആവർത്തിക്കുന്നത് തടയാൻ നാസയ്ക്കും ബോയിങ്ങിനും എന്തൊക്കെ ചെയ്യാനാകും എന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ 61 നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഏജൻസിയിലെ ജീവനക്കാരും പുറത്തുനിന്നുള്ള വിദഗ്ധരും ചേർന്നാണ് അന്വേഷണം നടത്തിയത്. 50 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ആദ്യമായി നാല് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനുചുറ്റും അയക്കുന്ന നാസയുടെ ആർട്ടെമിസ് II ദൗത്യത്തിന് തയ്യാറെടുക്കുന്നതിടെയാണ് അന്വേഷണ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുള്ളത്.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...