ശബരിമല തീർത്ഥാടകരെ രാത്രിയിൽ റോഡില്‍ ഇറക്കിവിട്ടു, കെഎസ് ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരെ രാത്രി റോഡില്‍ ഇറക്കിവിട്ടെന്ന പരാതിയില്‍ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി. കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവറെ പിരിച്ചുവിട്ടു. പൂവാർ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ എൻ. സജികുമാറിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പൂവാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ കെ.എന്‍ പ്രേമസൂതനെ സ്ഥലം മാറ്റുകയുംചെയ്തു. ഇയാളെ കാഞ്ഞങ്ങാട് യൂണിറ്റിലേക്ക് സ്ഥലം മാറ്റി. ഇന്നലെ രാത്രിയാണ് വനിതകള്‍ ഉള്‍പ്പെടെയുള്ള അയ്യപ്പഭക്തരെ റോഡില്‍ ഇറക്കിവിട്ടത്. സംഭവത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരിട്ട് ഇടപെട്ടാണ് നടപടി സ്വീകരിച്ചത്.

കെൽട്രോൺ ജീവനക്കാരടക്കം 12 മാളികപ്പുറങ്ങളും ഒരു കുട്ടിയുമടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് ദർശനത്തിനെത്തിയത്. നിലയ്ക്കലിൽ വാൻ പാർക്ക് ചെയ്ത ശേഷം കെ.എസ്.ആർ.ടി.സി ബസിലാണ് ഇവർ പമ്പയിലെത്തിയത്. പമ്പയില്‍ നിന്ന് നിലയ്ക്കല്‍ സ്റ്റാന്‍ഡിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരെയാണ് ഇറക്കിവിട്ടത്. ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറി. തങ്ങൾക്ക് നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടിലാണ് ഇറങ്ങേണ്ടതെന്ന് ടിക്കറ്റ് എടുക്കുമ്പോൾ തന്നെ കണ്ടക്ടറെ അറിയിച്ചിരുന്നു. നിലയ്ക്കല്‍ സ്റ്റാന്‍ഡില്‍ ഇറക്കേണ്ടിയിരുന്ന യാത്രക്കാരെ സ്റ്റാന്‍ഡില്‍ കയറാതെ ഒരു കിലോമീറ്റര്‍ അപ്പുറം വനമേഖലയില്‍ ഇറക്കിവിട്ടെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു.

സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം 13 പേരടങ്ങിയ സംഘത്തിനാണ് ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ബസ് നിലയ്ക്കൽ എത്തിയപ്പോൾ നിർത്താൻ തയ്യാറാകാതെ മുന്നോട്ട് പോയി. സ്റ്റാൻഡിൽ കയറ്റില്ലെന്ന് പറഞ്ഞ് ബേസ് ക്യാമ്പിന് പുറത്തുള്ള വനംവകുപ്പ് ഔട്ട് പോസ്റ്റിന് സമീപം വിജനമായ റോഡിൽ തീർത്ഥാടകരെ ഇറക്കിവിടുകയായിരുന്നു. രാത്രിയായതിനാൽ പോലീസോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത ഭാഗത്ത് ഇറക്കിവിട്ടതിനെത്തുടർന്ന് ഭീതിയോടെയാണ് സംഘം പാർക്കിങ് ഗ്രൗണ്ടിലേക്ക് നടന്നത്. സംഭവം വിവാദമായതോടെ മന്ത്രി കെ.ബി. ഗണേഷ് കുമാർ വിഷയത്തിൽ ഇടപെടുകയും അടിയന്തര നടപടിക്ക് നിർദ്ദേശം നൽകുകയുമായിരുന്നു.

‘നീ പോ മോനെ വിജയാ… പ്രായമായില്ലേ?: പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

'ഡാഷ് മോനെ രേവന്താ' വിളിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 'നീ പോ മോനെ വിജയാ' എന്ന പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചു. ബൈ ബൈ പിണറായി...

ഇന്ധന പ്രതിസന്ധി; പാകിസ്ഥാനിൽ വിപണി ഇന്ന് മുതൽ നേരത്തെ അടച്ചുപൂട്ടാൻ ഉത്തരവിട്ട് പ്രധാനമന്ത്രി

ഇറാൻ യുദ്ധത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പാകിസ്ഥാനിൽ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്വിപണി നേരത്തെ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. നിർണായക യോഗത്തിന് ശേഷമാണ് തീരുമാനം. ഗൾഫിൽ യുദ്ധം രൂക്ഷമായതിനാൽ രാജ്യത്തുടനീളമുള്ള മാർക്കറ്റുകൾ, ബസാറുകൾ,...

ട്രെയിനുകളിൽ യാത്ര ചെയ്യരുത്; ഇറാനിയൻ പൗരന്മാർക്ക് ഇസ്രായേൽ മുന്നറിയിപ്പ്

ഇസ്രായേൽ പ്രതിരോധ സേന ഇറാനിലുടനീളമുള്ള ജനങ്ങളോട് തീവണ്ടികളും റെയിൽവേ ലൈനുകളും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു, ജീവൻ അപകടത്തിലാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച X-ലെ പേർഷ്യൻ ഭാഷയിലുള്ള അക്കൗണ്ട് വഴി പുറപ്പെടുവിച്ച മുന്നറിയിപ്പ്, ഒരു നിശ്ചിത...

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, എക്സിറ്റ് പോളുകൾക്ക് ഇനി വിലക്ക്

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. തിരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട രത്തൻ ഖേല്‍ക്കർ, പോളിംഗ് ദിനമായ ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ...

മൊജ്തബ ഖമേനി അബോധാവസ്ഥയിൽ, ആരോഗ്യനില ഗുരുതരമെന്നും റിപോർട്ടുകൾ

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും ചികിത്സയിലായതിനാൽ തന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയുന്നില്ലെന്നും പുതിയ ഇന്റലിജൻസ് മെമ്മോ അവകാശപ്പെട്ടതായി ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. മൊജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനും ഉന്നത പദവിയിൽ...

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

ശബരിമല യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും യുവതികൾക്ക് പ്രവേശനം അനുവദിച്ചാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആരാധന സ്വഭാവം മാറുമെന്നും കേന്ദ്രം സുപ്രീം കോടതിയെ...

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജോഷി വില്ലടം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹർജി...

ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഒറ്റരാത്രികൊണ്ട് തകർക്കുമെന്ന് ട്രംപ്

യുദ്ധം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം അടുത്തിരിക്കെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഈസ്റ്റേൺ സമയം രാത്രി 8 മണി വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഇറാനെ...