തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ ഭിന്നത. നികേഷ്കുമാറിന്‍റെ രീതികളില്‍ ഇവര്‍ക്ക് കടുത്ത വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മുതിർന്ന മാധ്യമ പ്രവർത്തകരായ കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവര്‍ സൈബര്‍ ടീം വിട്ടു. നികേഷ്കുമാര്‍ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്നും ഏകാധിപത്യം കാണിക്കുന്നുവെന്നുമാണ് ആക്ഷേപം. നികേഷ്കുമാറിന്‍റെ രീതികളില്‍ ഇവര്‍ക്ക് കടുത്ത വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ ശരിയാകുന്നില്ലെന്ന് മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടതായി സൂചനകളുണ്ട്. സൈബര്‍ ഇടപെടല്‍ പാളുന്നുവെന്ന് പാര്‍ട്ടിയെ അറിയിച്ചതായാണ് വാര്‍ത്തകള്‍. എം വി നികേഷ്കുമാറിനെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ്. എം വി ഗോവിന്ദൻ മുൻകൈയെടുത്താണ് നികേഷ് കുമാറിനെ എകെജി സെന്ററിലേക്ക് കൊണ്ടുവരുന്നത്. സിപിഎമ്മിന്റെ സൈബറിടങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാക്കുന്നതിനായാണ് നികേഷിനെ ചുമതലയേൽപ്പിച്ചത്. മുഴുവൻസമയ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് നികേഷ് കുമാർ പാർട്ടി പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് എകെജി സെന്ററിൽ ഇത്തരമൊരു പദവി നൽകിക്കൊണ്ട് സിപിഎം സൈബർ സംഘം പ്രവർത്തിച്ചിരുന്നത്. ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകരും ഈ സംഘത്തിലുണ്ടായിരുന്നു.
എല്‍ഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥയ്ക്കിടെ കുറ്റ്യാടിയില്‍ വച്ച് മൊയ്തീന്‍കുട്ടിയെന്നയാള്‍ പെന്‍ഷന്‍ കിട്ടിയ പണം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയതും അദ്ദേഹം തിരികെ നല്‍കിയതും വാര്‍ത്തയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ നേതാക്കള്‍ തന്നെയാണ് തന്നോട് പെന്‍ഷന്‍ പണം ഗോവിന്ദന് നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും നല്‍കിയാല്‍ അത് തിരിച്ച് തരുമെന്ന് പറഞ്ഞതെന്നും മൊയ്തീന്‍കുട്ടി പിന്നീട് വെളിപ്പെടുത്തിയത് സിപിഎമ്മിന് വലിയ ക്ഷീണമായി. അടിക്കടിയുണ്ടായ ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരു സംഘം സൈബര്‍ ടീം വിട്ടതെന്നാണ് റിപ്പോര്‍ട്ട്.

